ന്യൂദല്‍ഹി: 80കളില്‍ കോണ്‍ഗ്രസാണ് ഭരിച്ചിരുന്നതെന്നും അന്ന് ഇന്ത്യയില്‍ മുസ്ലിങ്ങളും സിഖുകാരും കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. 1980കളില്‍ ഇന്ത്യ ഭരിച്ചിരുന്നത് കോണ്‍ഗ്രസാണെന്ന കാര്യം രാഹുല്‍ ഗാന്ധി മറുന്നപോയെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി കുറ്റപ്പെടുത്തി.
‘മുഹബ്ബത്ത് കി ദൂകാന്‍’ എന്ന പേരില്‍ സന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന പരിപാടിയിലാണ് രാഹുല്‍ഗാന്ധി ഇന്ത്യയിലെ മുസ്ലിങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി വിശേഷം 1980കളിലെ ദളിതരുടെ ദുരവസ്ഥപോലെയാണെന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ പ്രസ്താവന നടത്തുമ്പോള്‍ 80കളില്‍ ഇന്ത്യഭരിച്ചിരുന്നത് ഇന്ദിരാഗാന്ധിയും പിന്നീട് രാജീവ് ഗാന്ധിയും ആണെന്ന കാര്യം രാഹുല്‍ ഗാന്ധി മറക്കുകയായിരുന്നു. ഇതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ ബിജെപി ഉള്‍പ്പെടെ വിമര്‍ശനം ചൊരിയുന്നതിനിടയിലാണ് അസദുദ്ദീന്‍ ഒവൈസിയും രാഹുലിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
1987ലാണ് ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ 50 മുസ്ലിങ്ങളെ പൊലീസ് കൂട്ടക്കൊല ചെയ്തത്. അന്ന് ഭരിച്ചിരുന്നത് കോണ്‍ഗ്രസാണ്. 1987ലെ ഉത്തര്‍പ്രദേശിലെ മാലിയാനയില്‍ 93 മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു. 1986ല്‍ ബാബറി മസ്ജിദ് തുറന്നതുമായി ബന്ധപ്പെട്ടായിരുന്നു ഹിന്ദു-മുസ്ലിം കലാപമുണ്ടാകുമെന്ന സ്ഥിതി വന്നത്. അന്ന് സര്‍ക്കാര്‍കര്‍ഫ്യൂ പ്രഖ്യാപിക്കുകയും 11 കമ്പനി പൊലീസിനെ അയയ്ക്കുകയും ചെയ്തു. അന്ന് പൊലീസ് വെടിവെയ്പില്‍ 93 പേര് കൊല്ലപ്പെട്ടു. 1980ലെ മൊറാദാബാദ് ഈദ്ഗാഹ് കൂട്ടക്കൊലയില്‍ നിരവധി മുസ്ലിങ്ങളാണ് പൊലീസ് വെടിവെപ്പില്‍ മരിച്ചത്. ഒരു പന്നി ഈദ് ആഘോഷ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ മൊറാദാബാദ് പള്ളി പരിസരത്തേക്ക് വന്നതിനെ തുടര്‍ന്ന് പന്നിയെ നീക്കാന്‍ മുസ്ലിങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ പൊലീസും മുസ്ലിം ജനവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 100 മുസ്ലിങ്ങള്‍ പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ടു. അന്നും കോണ്‍ഗ്രസ് ഭരണമായിരുന്നു(ഇന്ദിരാഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി).
ദളിതുകളുടെ സ്ഥിതിവിശേഷത്തെക്കുറിച്ച് വിമര്‍ശിക്കുമ്പോള്‍ 1984ലെ സിഖ് കൂട്ടക്കൊല നടന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്. അന്ന് ഇന്ത്യയിലെ 40 നഗരങ്ങളിലായി 20,000 എന്ന് ഔദ്യോഗിക രേഖകളിലും അതിനേക്കാള്‍ എത്രയോ മടങ്ങ് അനധികൃതമായും സിഖുകാര്‍ വധിക്കപ്പെട്ടു. അന്ന് കോണ്‍ഗ്രസ് ആയിരുന്നു (രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി) ഇന്ത്യ ഭരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: