Categories: Defence

പ്രതിരോധ കയറ്റുമതിയില്‍ 23 മടങ്ങു വര്‍ധന; 686 കോടി 16,000 കോടിയായി ഉയര്‍ന്നു.

Published by

ന്യൂഡല്‍ഹി ;  ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിലയില്‍. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 686 കോടി രൂപയായിരുന്നത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 16,000 കോടി രൂപയായി ഉയര്‍ന്നു. ശ്രദ്ധേയമായ ഈ 23 മടങ്ങു വര്‍ധന ആഗോള പ്രതിരോധ നിര്‍മാണ മേഖലയിലെ ഇന്ത്യയുടെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. 85ലധികം രാജ്യങ്ങളിലേക്കു കയറ്റുമതി എത്തിയതോടെ, ഇന്ത്യയുടെ പ്രതിരോധ വ്യവസായം രൂപകല്‍പ്പനയുടെയും വികസനത്തിന്റെയും കഴിവു ലോകത്തിനു കാട്ടിക്കൊടുത്തു. നിലവില്‍ 100 സ്ഥാപനങ്ങള്‍ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു.

പ്രതിരോധ കയറ്റുമതിക്ക് ഉത്തേജനം പകരുന്നതിനായി കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഗവണ്മെന്റ് നിരവധി നയപരമായ നടപടികള്‍ കൈക്കൊള്ളുകയും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരികയും ചെയ്തു. കയറ്റുമതി നടപടിക്രമങ്ങള്‍ ലളിതമാക്കുകയും കാലതാമസം കുറയ്‌ക്കുന്ന മുഴുനീള ഓണ്‍ലൈന്‍ കയറ്റുമതി അംഗീകാരത്തിലൂടെ വ്യവസായസൗഹൃദമാക്കു കയും വ്യവസായനടത്തിപ്പു സുഗമമാക്കുകയും ചെയ്തു.

കൂടാതെ, സ്വയംപര്യാപ്ത ഭാരത സംരംഭങ്ങള്‍ രാജ്യത്തു പ്രതിരോധ ഉപകരണങ്ങളുടെ തദ്ദേശീയ രൂപകല്‍പ്പന, വികസനം, നിര്‍മാണം എന്നിവ പ്രോത്സാഹിപ്പിക്കുകയും, അതുവഴി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്‌ക്കുകയും ചെയ്തു. വിദേശ സ്രോതസുകളില്‍ നിന്നുള്ള പ്രതിരോധ സംഭരണച്ചെലവ് 2018-19ലെ മൊത്തം ചെലവിന്റെ 46 ശതമാനത്തില്‍നിന്ന് 2022 ഡിസംബറില്‍ 36.7 ശതമാനമായി കുറഞ്ഞു.

ഒരുകാലത്തു പ്രധാനമായും പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതിക്കാരായി അറിയപ്പെട്ടിരുന്ന ഇന്ത്യ, ഇപ്പോള്‍ ഡോര്‍ണിയര്‍228 പോലുള്ള വിമാനങ്ങള്‍, പീരങ്കികള്‍, ബ്രഹ്‌മോസ് മിസൈലുകള്‍, പിനാക റോക്കറ്റുകളും വിക്ഷേപിണികളും, റഡാറുകള്‍, സിമുലേറ്ററുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങി നിരവധി പ്രധാന സംവിധാനങ്ങള്‍ കയറ്റുമതി ചെയ്യുന്നു. എല്‍സിഎതേജസ്, ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍, വിമാനവാഹിനിക്കപ്പലുകള്‍, എംആര്‍ഒ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഇന്ത്യയുടെ തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യകതയും വര്‍ധിക്കുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts