തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വിവിധ കരാറുകള്‍ ഏറ്റെടുക്കുന്ന കുത്തകക്കാരില്‍ നിന്നും നികുതി പിരിക്കുന്നില്ല. ബോര്‍ഡിന് കോടികളുടെ നഷ്ടം. ജിഎസ്ടി വകുപ്പ് നോട്ടീസ് അയച്ചപ്പോള്‍ ദേവസ്വത്തിന്റെ പണത്തില്‍ നിന്നും 20 കോടി രൂപ അടച്ച് തലയൂരി.
ദേവസ്വം ബോര്‍ഡ്, കമ്മിഷണര്‍, സെക്രട്ടറി എന്നിവരുടെ ഗുരുതരമായ കൃത്യവിലോപമാണ് കരാറുകാരില്‍ നിന്നും പിരിച്ചെടുക്കേണ്ട നികുതി പണം ക്ഷേത്ര വികസനത്തിനായുള്ള ഫണ്ടില്‍ നിന്നും നല്‍കേണ്ടി വന്നത്. കോടിക്കണക്കിന് രൂപയുടെ മരാമത്ത് പണികളാണ് ശബരിമലയിലും ബോര്‍ഡിന്റെ അധീനതയിലുള്ള മറ്റ് ക്ഷേത്രങ്ങളിലും ഒരു വര്‍ഷം നടന്നു വരുന്നത്. എന്നാല്‍ കരാറുകാരില്‍ നിന്നും ബോര്‍ഡ് ടിഡിഎസ് പിടിക്കാറില്ല. കരാറുകാരുടെ ബില്ലുകള്‍ പാ
സാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വിഭാഗത്തിലെ എന്‍ജിനീയര്‍മാര്‍ ടിഡിഎസ് കണക്ക് കൂടി നല്‍കണം. എന്നാല്‍ കണക്ക് നല്‍കാറില്ല. കണക്ക് നല്‍കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് നല്കുന്ന എന്‍ജിനീയര്‍മാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല.
ശബരിമലയില്‍ കുത്തക കരാറുകാരില്‍ നിന്നും ജിഎസ്ടി പിരിക്കുന്നതിലും ഗുരുതര വീഴ്ചയാണ് വരുത്തിയത്. കോടികള്‍ വരുന്ന തുക കരാറുകാരില്‍ നിന്നും ഈടാക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. കരാര്‍ ഏറ്റെടുക്കുമ്പോള്‍ ജാമ്യമായി നല്കുന്ന വസ്തുവകകള്‍ ജപ്
തി ചെയ്ത് തുക ഈടാക്കാം. എന്നാല്‍ പണി പൂര്‍ത്തീകരിക്കുമ്പോള്‍ മറ്റ് ബാധ്യതകളൊന്നും ഇല്ലെന്ന് കാട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ബന്ധപ്പെട്ട വിഭാഗം ചെയ്തു വരുന്നത്. കമ്മിഷണറോ ബോര്‍ഡോ സെക്രട്ടറിയോ പരിശോധന നടത്തുന്നില്ല. കഴിഞ്ഞ ശബരിമല സീസണില്‍ കുത്തക കരാറുകാരില്‍ നിന്നും മതിയായ ബാങ്ക് ഗ്യാരന്റി സ്വീകരിക്കുന്നതിലും ജാമ്യവ്യവസ്ഥകള്‍ പാലിക്കുന്നതിലും വീഴ്ച വരുത്തി. ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ കമ്മിഷണര്‍ വേണ്ട നടപടി സ്വീകരിച്ചതുമില്ല.
2023-24 ല്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ പൂജാദ്രവ്യങ്ങളും മറ്റും വില്‍ക്കുന്നതിനുവേണ്ടിയുള്ള ലേലവും നടത്തിയില്ല. ഇതോടെ ഒട്ടു മിക്ക ക്ഷേത്രങ്ങളിലും പൂജാ ദ്രവ്യങ്ങള്‍ ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡിന് നേരിട്ട് വില്‍ക്കേണ്ട അവസ്ഥയിലായി. 25 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഇതിലൂടെയും ബോര്‍ഡിന് ഉണ്ടായത്. നിയമം അനുസരിച്ച് ദേവസ്വം കമ്മിഷണര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വേണ്ട നടപടി സ്വീകരിക്കണം. എന്നാല്‍ ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്ന അവസ്ഥയിലേക്ക് ചുരുങ്ങി കമ്മിഷണറുടെ തസ്തിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: