IPL ഫൈനലിനിടയിൽ ഒരു ലക്ഷത്തിലധികം കാണികൾ ‘ *വന്ദേമാതരം’ ആലപിക്കുന്നത് കണ്ടു. ഓസ്ട്രേലിയിലെ മെൽബണിൽ നടന്ന ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിനിടയിലും പതിനായിരക്കണക്കിന് ഇന്ത്യക്കാർ ‘വന്ദേമാതരം’ ആലപിക്കുന്നത് നമ്മൾ കണ്ടതാണ് .
ഓരോ ഇന്ത്യക്കാർക്കും അത് കേൾക്കുന്നതും കാണുന്നതും വല്ലാത്ത ആവേശം ജനിപ്പിക്കും. മഹേന്ദ്ര സിംഗ് ധോണി തന്നെ* അതൊരിക്കൽ പറഞ്ഞിട്ടുമുണ്ട്. അതേസമയം ഈ ‘വന്ദേമാതരം ‘ ഒക്കെ കേൾക്കുമ്പോൾ ‘പ്രബുദ്ധർക്ക് ‘ എന്ത് വികാരമാകും ഉണ്ടാകുക എന്നാലോചിച്ചുണ്ടോ*
‘വന്ദേമാതരം’ എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജാതി മത ഭേദമന്യേ ഒരുമിച്ചു ആലപിക്കുമ്പോഴും നമ്മൾ ‘പ്രബുദ്ധർ’ വൈകാതെ പറയുമായിരിക്കും അശ്ലീലം എന്ന്..! കായിക മത്സരത്തിൽ ദേശീയത കലർത്തുന്നു എന്നൊക്കെ പറഞ്ഞായിരിക്കും മോങ്ങലുകൾ.
പുതിയ പാർലമെന്റ് മന്ദിര ഉൽഘാടന വേളയിൽ ഭാരതീയ സംസ്ക്കാരം അനുസരിച്ചുള്ള ചടങ്ങുകൾ നടന്നപ്പോൾ എന്തായിരുന്നു ഇവിടെ ബഹളം. അവിടെ നടന്ന സർവമത പ്രാർത്ഥന കണ്ടില്ലെന്ന് നടക്കിക്കാൻ പ്രത്യേകം അവർ ശ്രദ്ധിക്കുകയും ചെയ്തു.
80% ഹിന്ദുക്കൾ ജീവിക്കുന്ന ഇന്ത്യയുടെ അവസ്ഥയാണിത് എന്നോർക്കണം. അപ്പോൾ ഈ ജനസംഖ്യ അനുപാതത്തിൽ കുറച്ചു മാറ്റം വന്നാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ..
രസകരമായ കാര്യം ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെക്നോക്രാറ്റുകൾ ഉള്ള മന്ത്രിസഭയാണ് ഇപ്പോൾ ഉള്ളത്. ഡിജിറ്റൽ ഇന്ത്യയും, Make in ഇന്ത്യയും ഒക്കെ വന്നതോടെ ഇന്ത്യയിൽ വ്യവസായിക കുതിപ്പാണ് നടക്കുന്നത്. ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളും സാമ്പത്തീക തകർച്ച നേരിടുന്ന ഈ കാലത്ത് ഇന്ത്യ സാമ്പത്തീകമായി കൂടുതൽ മെച്ചപ്പെടുകയാണ് എന്ന് പറയുന്നത് അന്താരാഷ്‌ട്ര ധനകാര്യ ഏജൻസികൾ ആണ്.
ഇന്ത്യയുടെ സ്റ്റോക്ക് മാർക്കറ്റ് ഒക്കെ റെക്കോർഡുകൾ ഭേദിച്ചു മുന്നേറുകയാണ്.
വൈദ്യുതിയും, ഇന്റർനെറ്റും ഇല്ലാത്ത ഇന്ത്യയിലെ ഗ്രാമങ്ങളിൽ 5 രൂപയ്‌ക്ക് സാധനം വാങ്ങുന്നയാൾ എങ്ങനെ ഡിജിറ്റൽ ആയി പണം നൽകും എന്ന് പാർലമെന്റിൽ ചോദിച്ചു പരിഹസിച്ച മുൻ ധനകാര്യ മന്ത്രി ചിദംബരത്തെ ഓർമയില്ലേ. ആ പരിഹാസം കഴിഞ്ഞ് വെറും 5 വർഷം കഴിഞ്ഞപ്പോൾ ഇന്ന് ഇന്ത്യയിലെ ഏത് കുഗ്രാമത്തിലും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ഉണ്ട്.
ആയുധങ്ങൾ മുതൽ തീവണ്ടി വരെ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇപ്പോൾ എല്ലാം സ്വയം നിർമ്മിക്കുന്നു. അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഇന്ത്യ നടത്തുന്ന കുതിപ്പ് കേരളത്തിന് പുറത്ത് ഒരിക്കൽ എങ്കിലും പോയിട്ടുള്ളവർക്ക് മനസിലാകും.
പറഞ്ഞു വന്നത് ടെക്നോളജിയെ അത്രയധികം ഉപയോഗിക്കുന്ന ഒരു സർക്കാർ ഇന്ത്യ ഭരിച്ചിട്ടില്ല. സംശയം ഉണ്ടെങ്കിൽ 2047 ൽ ഇന്ത്യ ഭരിക്കാൻ തയാറായിരുന്ന നമ്മുടെ സുഡാപ്പികളോട് ചോദിച്ചാൽ മതി..
അല്ലെങ്കിൽ സുഡാപ്പികളോട് വേണ്ട, ഗുജറാത്ത് മോഡൽ പഠിക്കാൻ പോയ സഖാക്കളുടെ സർക്കാരിനോട് ചോദിച്ചാൽ മതി
അത്തരം ഒരു സർക്കാരിനെയാണ്, സ്ത്രീകളെ കറുത്ത ചാക്കിൽ കയറ്റി നവോത്ഥാന മതിലിൽ അണിനിരത്തി വിപ്ലവം കാണിച്ച പുരോഗമനക്കാർ എന്ന് സ്വയം അവകാശപ്പെടുന്ന വിഡ്ഢികൾ പരിഹസിക്കുന്നത്..!
എല്ലാം വെറുതെ കൊടുക്കണം എന്ന് ബഹളം വെയ്‌ക്കുന്നവരുടെ ഉദ്ദേശം ഇന്ത്യയെ പാകിസ്ഥാന്റെയും, ശ്രീലങ്കയുടെയും സാമ്പത്തീക അവസ്ഥയിൽ ആക്കുക എന്നതാണ്. അങ്ങനെ സാമ്പത്തീകമായി ഇന്ത്യ തകർന്നാൽ ഇന്ത്യയിൽ കലാപം ഉണ്ടാക്കാമല്ലോ..
സാമ്പത്തീകമായി ഇന്ത്യയെ തകർക്കാൻ കഴിയില്ല. അപ്പോൾ പിന്നെ സാംസ്‌കാരിക അധിനിവേശം നടത്തി ജനതയുടെ ഐഡന്റിറ്റി ഇല്ലാതാക്കി, അവരുടെ ആത്മവിശ്വാസം തകർത്ത് അടിമകളാക്കുക എന്ന തന്ത്രമാണ് അവർ പയറ്റുന്നത്.
80% ഹിന്ദുക്കൾ ജീവിക്കുന്ന രാജ്യത്ത് ക്ഷേത്രത്തിൽ പോയാൽ പരിഹാസം, കുറി തൊട്ടാൽ പുച്ഛം, സന്ധ്യാ നാമം ചൊല്ലിയാൽ അതിലും കുറ്റം, രാമായണവും, മഹാഭാരതവും, ഗീതയും പഠിച്ചാൽ… ഹോ ആലോചിക്കാനേ വയ്യ..
ഹൈന്ദവ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും , ആചാരങ്ങളെയും ആഘോഷങ്ങളെയും മാത്രം തിരഞ്ഞുപിടിച്ച് അതിന്റെ യുക്തി ചോദ്യം ചെയ്തും, പരിഹസിച്ചും, ഭരണകൂടത്തിന്റെ സഹായത്തോടെ സാംസ്‌ക്കാരിക അധിനിവേശം നടത്തുകയാണ് ഇവിടെ.
അധികം വൈകാതെ ‘അശോക സ്തംഭം’ പാടില്ല, ‘അശോക ചക്രം’ പാടില്ല, ‘സത്യമേവ ജയതേ’ പാടില്ല എന്നൊക്കെ പറഞ്ഞേക്കാം.
ഓണം വരുമ്പോൾ തുടങ്ങും സവർണൻ, അവർണൻ പിന്നെ സദ്യ കഴിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങൾ… തൃശൂർ പൂരം വരുമ്പോൾ കൃത്യമായി ആന പ്രേമികൾ വരും, കരിമരുന്നു പ്രയോഗത്തിനെതിരെ പരിസ്ഥിതി സ്നേഹികൾ… ഹോളിയും, ദീപാവലിയും ഒക്കെ വരുമ്പോഴും ഇതൊക്കെ തന്നെ. ഇതൊക്കെ കഴിഞ്ഞാൽ ഉടൻ കുത്തിത്തിരിപ്പുകാർ അപ്രത്യക്ഷരാകുകയും ചെയ്യും.
പരിഹസിച്ചും, ഒറ്റപ്പെടുത്തിയും, പ്രചാരണങ്ങൾ അഴിച്ചു വിട്ടും പ്രബുദ്ധ നാട്ടിലെ ഹിന്ദുക്കളെ എങ്കിലും അവർക്ക് അടിമകൾ ആക്കാൻ കഴിഞ്ഞു. ക്ഷേത്രത്തിൽ പോയാൽ മതേതരത്വം തകരുമല്ലോ, കുറി തൊട്ടാൽ സംഘി പട്ടം കിട്ടുമല്ലോ, ദീപാവലിക്ക് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടാൽ പരിഹാസം കേൾക്കേണ്ടി വരുമല്ലോ എന്നോർത്ത് മതേതരത്വം സംരക്ഷിക്കേണ്ട ബാധ്യത ഉള്ള പ്രബുദ്ധ നാട്ടിലെ ഹിന്ദുക്കൾ ഇപ്പോൾ മറ്റു വിശ്വാസികളുടെ ആഘോഷങ്ങൾക്ക് മാത്രം ആശംസകൾ അറിയിച്ചും, വാട്സ്ആപ്പ്, ഫേസ്ബുക് സ്റ്റാറ്റസ്സും ഇട്ട് ജീവിക്കുന്നു
ക്രിസ്ത്യാനികൾ പിന്നെ കുറച്ചു കൂടി സംഘടിതർ ആയത് കൊണ്ട് ഹിന്ദുക്കളെ അടിമകൾ ആക്കിയത് പോലെ ആക്കാൻ പറ്റുന്നില്ല. കിട്ടുന്ന അവസരങ്ങളിൽ പരമാവധി ശ്രമിക്കുന്നു എങ്കിലും ശക്തമായ പ്രതിരോധ സംവിധാനം ക്രിസ്ത്യൻ വിഭാഗത്തിന് ഉണ്ട്.
ഓരോ വിവാദങ്ങൾക്ക് പിന്നിലും കൃത്യമായ ലക്ഷ്യം ഉണ്ട്. അത് മനസിലാക്കാൻ കഴിവില്ലാത്തവന്റെയൊക്കെ തലമുറകൾക്ക് പോലും രക്ഷ ഉണ്ടാകില്ല. ഒരിക്കൽ അടിമ ആയിക്കഴിഞ്ഞാൽ പിന്നെ തീർന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തന്റെ ഹൈന്ദവ പാരമ്പര്യം പിന്തുടരുന്നതിനെതിരെ പോലും ഇവിടെ എന്തായിരുന്നു പരിഹാസവും, അവഹേളനവും. സൗജന്യ കിറ്റ് കിട്ടിയില്ലെങ്കിൽ വീട്ടിൽ കഞ്ഞി വെയ്‌ക്കാൻ ഗതി ഇല്ലാത്തവനൊക്കെയാണ് പരിഹസിക്കുന്നത് എന്നോർക്കണം..
നിങ്ങൾ ഇസ്രായേലിയരെ നോക്കൂ, ചുറ്റും ശത്രുക്കൾ, പക്ഷെ ഒറ്റൊരുത്തനും തൊടാൻ കഴിയില്ല. ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി കരുത്തൻ ആണ് ഇസ്രായേൽ. അപ്പോഴും അവർ അവരുടെ പാരമ്പര്യത്തിലും, വിശ്വാസങ്ങളിലും, ആചാരങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്നു. അവരുടെ ഐഡന്റിറ്റി അവർ കാത്തു സൂക്ഷിക്കുന്നു. ഞങ്ങൾ ജൂതന്മാർ ആണെന്ന് പറയുന്നതിൽ അവർ അഭിമാനിക്കുന്നു.
തങ്ങളുടെ പൂർവികർ പൊരുതി നേടിയ സ്വന്തം മണ്ണ് കൈവിട്ട് പോകാതിരിക്കാൻ അവർ എന്നും ജാഗ്രതയോടെ ഇരിക്കുന്നു. അവർക്ക് അറിയാം, അൽപ്പം ഒന്ന് പിന്നോട്ട് വലിഞ്ഞാൽ അവർ ഇല്ലാതാകും എന്ന്. ആ തിരിച്ചറിവാണ് ഇസ്രായേലിന്റെ ശക്തി, ആ ഒരു തിരിച്ചറിവ് ഇല്ലാത്തതാണ് പ്രബുദ്ധ നാട്ടിലെ ഹിന്ദുക്കളുടെ ശാപവും..
ജിതിൻ കെ ജേക്കബ്ബ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: