തിരുവനന്തപുരം : ബാലരാമപുരം മതപഠന ശാലയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കേസില്‍ വന്‍ വഴിത്തിരിവ്. പെണ്‍കുട്ടി പീഡനത്തിരയായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെയാണ് (20) പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്.
ഹാഷിമിനെതിരെ പോക്‌സോ പ്രകാരം പോലീസ് കേസെടുത്തിട്ടുമുണ്ട്. ഇയാള്‍ക്ക് മതപഠന ശാലയുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈമാസം 13നാണ് മതപഠനശാലയില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. മതപഠനശാലയിലെ പീഡനമാണ് മരണകാരണമെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ പ്രേരണക്കേസ് അന്വേഷിക്കുമ്പോഴാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പെണ്‍കുട്ടി മരിക്കുന്നതിന് ആറുമാസം മുമ്പെങ്കിലും പീഡിപ്പിക്കപ്പെട്ടുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഹാഷിമിലേക്ക് എത്തിയത്.
കേസ് പൂന്തുറ പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാര്‍ കണ്ടെത്തിയതോടെ കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പെണ്‍കുട്ടി മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കോളേജില്‍ മാനസിക പീഡനമുണ്ടാകുന്നുവെന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്നും കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. വീട്ടുകാര്‍ കോളേജിലെത്തിയപ്പോഴാണ് മകള്‍ മരിച്ച വിവരം അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: