തിരുവനന്തപുരം; ബാലരാമപുരത്ത് മത പാഠശാലയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തല്‍. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പൂന്തുറ സ്വദേശി ഹാഷിം ഖാനെ പോക്സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു.
ഈ മാസം 13 നാണ് ബീമാപള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെ ബാലരാമപുരത്തെ മത പഠന കേന്ദ്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
്. പൊലീസിന് ലഭിച്ച വിശദ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പീഡനം നടന്നതെന്ന സൂചനയും ഡോക്ടര്‍ മാര്‍ നല്കി. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൂന്തുറ സ്വദേശി പിടിയിലായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: