Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗോള്‍പോസ്റ്റുകള്‍ മാറ്റുന്നു:ഗുസ്തിക്കാരുടെ പ്രശ്‌നത്തിന്റെ നാള്‍വഴി

ദിവസം മുഴുവന്‍ ഗുസ്തിക്കാരെ കാണാന്‍ കായികമന്ത്രി അദ്ദേഹത്തിന്റെ വസതിയില്‍ കാത്തുനിന്നു.

Janmabhumi Online by Janmabhumi Online
May 30, 2023, 11:07 pm IST
in Sports
FacebookTwitterWhatsAppTelegramLinkedinEmail

ജനുവരി 18

ഇന്ത്യയിലെ ഏറ്റവും മികച്ച ഗുസ്തിക്കാരായ   ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്   എന്നിവര്‍  റസ്‌ലിംഗ് ഫെഡറേഷ(ഡബ്ല്യുഎഫ്‌ഐ)നും അതിന്റെ മേധാവിക്കുമെതിരെ പ്രതിഷേധിക്കാന്‍ ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്ദിറിലെത്തി. പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗും പേര് വെളിപ്പെടുത്താത്ത പരിശീലകരും  വനിതാ അത്‌ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്ന ഗുരുതര ആരോപണം ഉന്നയിച്ചു. ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷണ്‍ നിഷേധിച്ചു.  

സര്‍ക്കാര്‍ ഇടപെടല്‍: കായിക മന്ത്രാലയം ഡബ്ല്യുഎഫ്‌ഐയോട് വിശദീകരണം തേടുകയും 72 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.  

ജനുവരി 19

ഗുസ്തി താരങ്ങള്‍ കായിക മന്ത്രാലയവുമായി ചര്‍ച്ച നടത്തി . സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും അവര്‍ തൃപ്തരായില്ല.  

‘അവര്‍  നടപടിയെടുക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട് അതില്‍ ഞങ്ങള്‍ സന്തുഷ്ടരല്ല. ഡബ്ല്യുഎഫ്‌ഐയും അതിന്റെ എല്ലാ സംസ്ഥാന അസോസിയേഷനുകളും അടച്ചുപൂട്ടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് ഒരു പുതിയ തുടക്കം വേണം’  എന്നായിരുന്നു ചര്‍ച്ചയക്ക് ശേഷം സാക്ഷി പറഞ്ഞത്.

പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണണമെന്ന് ഗുസ്തിക്കാര്‍ പറഞ്ഞു. കായിക മന്ത്രി  അനുരാഗ് സിംഗ് താക്കൂര്‍ ആദ്യം തന്നോടാണ് സംഭാഷണം നടത്തേണ്ടത് എന്ന കാര്യം താരങ്ങളെ ബോധ്യപ്പെടുത്തി.

സര്‍ക്കാര്‍ ഇടപെടല്‍: 4 മണിക്കൂര്‍ നീണ്ടുനിന്ന രാത്രി വൈകി നടന്ന മീറ്റിംഗില്‍ അനുരാഗ് സിംഗ് താക്കൂര്‍ ഗുസ്തിക്കാരെ നേരിട്ട് കണ്ടു.  അന്വേഷിക്കാന്‍ നിക്ഷപക്ഷ കമ്മിറ്റി രൂപീകരിക്കാന്‍  ഗുസ്തിക്കാര്‍ ആവശ്യപ്പെട്ടു. അങ്ങനെ മേല്‍നോട്ട സമിതി രൂപീകരിച്ചു.  

ജനുവരി 20

ദിവസം മുഴുവന്‍ ഗുസ്തിക്കാരെ കാണാന്‍ കായികമന്ത്രി അദ്ദേഹത്തിന്റെ വസതിയില്‍ കാത്തുനിന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വരാന്‍ ഗുസ്തിക്കാര്‍ വിസമ്മതിച്ചു. ഒടുവില്‍ അവര്‍ വന്നു. മന്ത്രിയുമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, യോഗത്തിന്റെ ഫലത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും കൂടുതല്‍ അന്വേഷണത്തിനും അവരുടെ ആരോപണങ്ങളുടെ തെളിവ് കാണിക്കുന്നതിനും മേല്‍നോട്ട സമിതിയുമായി സഹകരിക്കുമെന്നും അറിയിച്ചു.  

ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബ്രിജ് ഭൂഷ നെ ഉടന്‍ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഡബ്ല്യുഎഫ്‌ഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കുമെന്ന് കായികമന്ത്രി അവര്‍ക്ക് ഉറപ്പ് നല്‍കി. ഇത് ഉടനടി ചെയ്തു.  

ജനുവരി 21  

തങ്ങളുടെ പരാതികള്‍ പരിഹരിക്കാമെന്നും ഗുസ്തിക്കാരെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍  മേല്‍നോട്ട സമിതി രൂപീകരിക്കുമെന്ന ഉറപ്പ് കായിക മന്ത്രാലയത്തില്‍ നിന്ന്  ലഭിച്ചതിന് ശേഷം ഗുസ്തിക്കാര്‍  പ്രതിഷേധം അവസാനിപ്പിച്ചു;  

ജനുവരി 23

മേരി കോം ( 6 തവണ ലോക ബോക്‌സിംഗ് ചാമ്പ്യന്‍, ഒളിമ്പിക് മെഡല്‍ ജേതാവ്, ചെയര്‍പേഴ്‌സണ്‍, ഐഒഎ അത്‌ലറ്റ്‌സ് കമ്മീഷന്‍, മേജര്‍ ധ്യാന്‍ചന്ദ്, ഖേല്‍ രത്‌ന അവാര്‍ഡ് ജേതാവ്)-  ചെയര്‍പേഴ്‌സണ്‍,  യോഗേശ്വര്‍ദത്ത് ( മേജര്‍ ധ്യാന്‍ചന്ദ്, ഖേല്‍രത്‌ന അവാര്‍ഡ്  ഒളിമ്പിക് മെഡല്‍ ജേതാവ)്, തൃപ്തി മുര്‍ഗുണ്ടെ(ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവ്, മിഷന്‍ ഒളിമ്പിക് സെല്‍ അംഗം), കമാന്‍ഡര്‍ രാജേഷ് രാജ്‌ഗോപാലന്‍, രാധിക ശ്രീമാന്‍ (ഇരുവരും വെറ്ററന്‍ സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍) എന്നിവരടങ്ങിയ മേല്‍നോട്ട സമിതി രൂപീകരിച്ചു.  യോഗേശ്വര്‍ ദത്തിനെ ഉള്‍പ്പെടുത്തിയതില്‍ ഗുസ്തിക്കാര്‍ തൃപ്തരായിരുന്നില്ല, മാത്രമല്ല തങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു അംഗം വേണമെന്നായിരുന്നു. ഗുസ്തിക്കാരുടെ അഭ്യര്‍ത്ഥന. തുടര്‍ന്ന് ലോക ഗുസ്തി ചാമ്പ്യന്‍ ബബിത ഫോഗട്ടിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.

ജനുവരി 27

ഗവണ്‍മെന്റിന്റെ ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീമിന്റെ ഭാഗമായിട്ടും, പ്രതിമാസം 50,000 രൂപ ഔട്ട് ഓഫ് പോക്കറ്റ് അലവന്‍സ് നല്‍കിയിട്ടും (അവര്‍ക്ക് ഇപ്പോഴും ലഭിക്കുന്നു) ബജ്‌രംഗും വിനേഷും സാഗ്രെബ് ഓപ്പണില്‍ നിന്ന്(ഫെബ്രുവരി 1ന് ആരംഭിക്കുന്നു) ആദ്യ റാങ്കിംഗ് സീരീസില്‍ നിന്ന് പിന്മാറുന്നു. ഈ വര്‍ഷത്തെ, അവര്‍ മത്സരത്തിന് തയ്യാറല്ലെന്ന് പറഞ്ഞു.  

ഫെബ്രുവരി 9

വനിതാ ഗുസ്തിക്കാരുടെ പരാതികള്‍ മേല്‍നോട്ട സമിതി കേള്‍ക്കുന്നു.  

ഫെബ്രുവരി 20  

മേല്‍നോട്ട സമിതിയുടെ അന്വേഷണം നടക്കുകയും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നടക്കുകയും ചെയ്‌തെങ്കിലും, ബജ്‌റംഗ്, വിനേഷ്, രവി, സാക്ഷി എന്നിവരുള്‍പ്പെടെ ഇന്ത്യയിലെ മുന്‍നിര ഗുസ്തിക്കാര്‍ ഈ വര്‍ഷത്തെ രണ്ടാം റാങ്കിംഗ് സീരീസ് ഇവന്റ് ( ഇബ്രാഹിം മുസ്തഫ ടൂര്‍ണമെന്റ്- ഫെബ്രുവരി 23 മുതല്‍ 26 വരെ) ഒഴിവാക്കാന്‍ തീരുമാനിച്ചു. .

ഫെബ്രുവരി 23

ബ്രിജ് ഭൂഷണ്‍ സരണിനെയും ഗുസ്തിക്കാര്‍ അവരുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്ന മറ്റ് സാക്ഷികളെയും മേല്‍നോട്ട സമിതി വിളിച്ചുവരുത്തി.  

ഫെബ്രുവരി 24

കമ്മിറ്റി സാക്ഷികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു.  

ഫെബ്രുവരി 23  

കായിക മന്ത്രാലയം മേല്‍നോട്ട സമിതിക്ക് രണ്ടാഴ്ചത്തെ കാലാവധി നീട്ടിനല്‍കുന്നു… , ഗുസ്തിയുടെ ആഗോള സംഘടന, 2023 ലെ ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഇന്ത്യയുടെ ആതിഥേയാവകാശം എടുത്തുകളഞ്ഞു,  നിരവധി യുവ ഗുസ്തിക്കാര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍  ആഗോള ഇവന്റിന് സാക്ഷ്യം വഹിക്കാനുള്ള അവസരം  പോയി. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 2 വരെ ന്യൂഡല്‍ഹിയില്‍  നടത്താനിരുന്ന      പരിപാടി  കസാക്കിസ്ഥാനിലെ അസ്താനയിലേക്ക് മാറ്റുകയായിരുന്നു.  

മാര്‍ച്ച് 21

യുവജനകാര്യ, കായിക മന്ത്രാലയവും ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീമും  അന്താരാഷ്‌ട്ര പരിശീലന ക്യാമ്പിനായുള്ള ബജ്‌രംഗിന്റെയും വിനേഷിന്റെയും അഭ്യര്‍ത്ഥന അംഗീകരിച്ചു. കിര്‍ഗിസ്ഥാനിലെ ചോല്‍പോണ്‍അറ്റയില്‍ 16 ദിവസത്തേക്ക് പരിശീലിക്കാന്‍ ബജ്‌റംഗിന് അനുമതി ലഭിച്ചു, വിനേഷിന് പോളണ്ടിലെ സ്പാലയിലുള്ള ഒളിമ്പിക് തയ്യാറെടുപ്പ് കേന്ദ്രത്തില്‍ 11 ദിവസത്തേക്ക് പരിശീലനത്തിന് അനുമതി ലഭിച്ചു. എന്നിരുന്നാലും, രണ്ട് യാത്രകളുടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടും, വിനേഷും ബജ്‌റംഗും പരിശീലനത്തിന് പോകാന്‍ തയ്യാറായില്ല.  

ഏപ്രില്‍ 08  

സ്‌പോര്‍ട്‌സ് ചാലനോട് സംസാരിക്കുമ്പോള്‍,  റസ്‌ലിംഗ് ഫെഡറേഷനെതിരായ അവരുടെ പരാതികളിലെ സംഭവവികാസങ്ങളാണ് പ്രധാനമാണെന്ന് തോന്നിയതിനാലാണ് വിദേശ പര്യടനം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് വിനേഷ് പറഞ്ഞു.  

ഏപ്രില്‍ 09

ഇന്ത്യന്‍ ടീമില്‍ ബജ്‌റംഗോ രവിയോ വിനേഷോ ഇല്ലാതെയാണ് കസാക്കിസ്ഥാനിലെ അസ്താനയിലാണ് ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും പുതിയ ഗുസ്തി ഒളിമ്പ്യന്‍മാരായ മൂവരും ട്രയല്‍സ് ഒഴിവാക്കിയതിനാല്‍ ഇവന്റിലേക്ക് യോഗ്യത നേടിയില്ല.  

ഏപ്രില്‍ 23  

വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ, അദ്ദേഹത്തിന്റെ ഭാര്യ സംഗീത ഫോഗട്ട്, ശശി മാലിക് എന്നിവര്‍ ഡബ്ല്യുഎഫ്‌ഐക്കും ബ്രിജ് ഭൂഷണിനുമെതിരായ പ്രതിഷേധം തുടരാന്‍ ജന്തര്‍ മന്ദറിലേക്ക് മടങ്ങി. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിക്കാരെ ബ്രിജ് ഭൂഷണ്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഗുസ്തിക്കാര്‍ ആരോപിച്ചു, രണ്ട് ദിവസം മുമ്പ് കൊണാട്ട് പ്ലേസ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ്  എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടില്ലെന്ന് പറഞ്ഞു  

ഒരു പത്രസമ്മേളനത്തെ അഭിസംബോധന ചെയ്ത് സാക്ഷി പറഞ്ഞു, ‘ഞങ്ങള്‍ സിപി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. രണ്ട് ദിവസമായെങ്കിലും ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് സ്ത്രീകള്‍ പരാതിപ്പെട്ടു. ഇത് പോസ്‌കോ കേസിന് കാരണമാകുന്നു, പക്ഷേ ഇതുവരെ ഒന്നും ചെയ്തിട്ടില്ല.  

വസ്തുത: 24 മണിക്കൂറിനുള്ളില്‍ പരാതി നല്‍കിയാല്‍ മാത്രമേ ഒരാളെ പോസ്‌കോ കേസില്‍ അറസ്റ്റ് ചെയ്യാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍, കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് നിര്‍മ്മിക്കപ്പെട്ടു. അതിനാല്‍ നിയമം അതിന്റേതായ വഴി സ്വീകരിക്കണം.  

ഏപ്രില്‍ 24

കായിക മന്ത്രാലയം, ഐഒഎ മേധാവി പി ടി ഉഷയ്‌ക്ക് അയച്ച കത്തില്‍, ഡബ്ല്യുഎഫ്‌ഐയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഐഒഎ നിയോഗിച്ച അഡ്‌ഹോക്ക് കമ്മിറ്റിയായിരിക്കുമെന്ന് അറിയിച്ചു.. മെയ് 7 ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കത്തില്‍ പറയുന്നു. അസാധുവായി പ്രഖ്യാപിക്കുകയും മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഇപ്പോള്‍ ഇല്ലാതാകുകയും ചെയ്യും.ഭാവി നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ 27 ന് ഐഒഎ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ചേരുമെന്നും ഉഷ പറഞ്ഞു.  

ഏപ്രില്‍ 25

വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണത്തില്‍ ബ്രിജ് ഭൂഷണെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു. ഗുസ്തിക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും കോടതിയുടെ പരിഗണന ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബന്ധപ്പെട്ട അധികാരികള്‍ക്ക് നോട്ടീസ് അയച്ച ശേഷം കേസ് വെള്ളിയാഴ്ച ലിസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.

ലൈംഗികാരോപണം ഉയര്‍ന്നിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കേസ് പരാമര്‍ശിച്ചത്. ഇരകളില്‍   പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

ഏപ്രില്‍ 26

പ്രതിഷേധിക്കുന്ന ഗുസ്തിക്കാര്‍ തങ്ങളുടെ പരാതികളില്‍ ഉദ്യോഗസ്ഥ നിഷ്‌ക്രിയത്വത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ വനിതാ കാര്യങ്ങളുടെ  ചുമതലയുള്ള മന്ത്രിയോടും നേരിട്ട് അപേക്ഷിച്ചുകൊണ്ട് ശ്രമങ്ങള്‍ ശക്തമാക്കി.  

ഏപ്രില്‍ 27

ഡബ്ല്യുഎഫ്‌ഐയുടെ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അടുത്ത 45 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനുമായി ഐഒഎ മൂന്നംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കി. സുമ ഷിരൂര്‍, ഭൂപേന്ദ്ര സിംഗ് ബജ്‌വ, റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍,  തെരുവില്‍ താരങ്ങള്‍ സമരത്തിനിറങ്ങുന്നത്‌ കായികരംഗത്ത് നല്ലതല്ലെന്ന് ആരോപിച്ച് ഗുസ്തി താരത്തിന്റെ പ്രതിഷേധത്തെ അപലപിക്കുന്നതായും പിടി ഉഷ പറഞ്ഞു.  

ഏപ്രില്‍ 29 – മെയ് 1

എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള രാഷ്‌ട്രീയ നേതാക്കള്‍ ഗുസ്തിക്കാരെ പിന്തുണയ്‌ക്കുന്നതിനായി ജന്തര്‍ മന്ദറിലേക്ക് പോയി, അത് ഒരു രാഷ്‌ട്രീയ പരിപാടിയാക്കി മാറ്റി.  

മെയ് 4

ബ്രിജ് ഭൂഷണെതിരെ വനിതാ ഗുസ്തിക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി അവസാനിപ്പിക്കുകയും ഗുസ്തിക്കാരോട് കീഴ്‌ക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.  

ഗുസ്തിക്കാര്‍:”സുപ്രീം കോടതിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. ഞങ്ങളോടൊപ്പം ചേരാന്‍ ഞങ്ങള്‍ ഖാപ്പ് പഞ്ചായത്തുകളെ ക്ഷണിക്കുന്നു”

മെയ് 7

കര്‍ഷക നേതാവ് രാകേഷ് ടികായിത് ജന്തര്‍ മന്തറില്‍ ഗുസ്തിക്കാര്‍ക്കൊപ്പം ചേരുന്നു.  

മെയ് 23

ഗുസ്തിക്കാര്‍ ഒരു മെഴുകുതിരി ലൈറ്റ് മാര്‍ച്ച് നടത്തുന്നു. ഖാപ് നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.  

മെയ് 28

ഈ പ്രദേശം സെക്ഷന്‍ 144 പ്രകാരമാണെങ്കിലും ഗുസ്തിക്കാര്‍ പുതിയ പാര്‍ലമെന്റിന് മുന്നില്‍ മാര്‍ച്ചും പ്രതിഷേധവും ആസൂത്രണം ചെയ്യുന്നു. അതിനാല്‍ ഗുസ്തിക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി പോലീസ് നിര്‍ബന്ധിതരാകുകയും അവരെ തടഞ്ഞുവയ്‌ക്കുകയും ചെയ്യുന്നു.  

മെയ് 30

ഗുസ്തിക്കാര്‍ തങ്ങളുടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ ഹരിദ്വാറിലേക്ക് പോകുന്നു. 6 മണിക്ക് ഒഴുക്കുമെന്ന്  പ്രഖ്യാപിച്ചതിന് ശേഷം ഒരു മണിക്കൂര്‍ കാത്തിരിന്നു. രാകേഷ് തിയാക്കിയത് ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ 5 ദിവസത്തെ സമയം നല്‍കണമെന്ന് ആവശ്യപ്പെടുമ്പോള്‍ 5 ദിവസം കാത്തിരിക്കാന്‍ സമ്മതിച്ച് മടങ്ങി

ഗോള്‍പോസ്റ്റുകള്‍ മാറ്റുന്നു:  

ജനുവരിയില്‍ ഗുസ്തിക്കാര്‍:

ഞങ്ങള്‍ക്ക് നിഷ്പക്ഷമായ അന്വേഷണം വേണം  

ഫലം: മേല്‍നോട്ട സമിതി രൂപീകരിക്കുകയും വിഷയം അന്വേഷിക്കുകയും ചെയ്യുന്നു. ബ്രിജ് ഭൂഷണ്‍ സരണിനെയും വാദം കേള്‍ക്കാന്‍ വിളിച്ചിട്ടുണ്ട്.  

ഏപ്രിലിലെ ഗുസ്തിക്കാര്‍:  

ആദ്യ ആവശ്യം:  ബ്രിജ് ഭൂഷണെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്  ആഗ്രഹിക്കുന്നു, അല്ലാത്തപക്ഷം  ജന്തര്‍മന്തര്‍ വിടില്ല. ഡല്‍ഹി പോലീസിനെ  വിശ്വസിക്കുന്നില്ല. സുപ്രീം കോടതിയില്‍ മാത്രമേ  വിശ്വാസമുള്ളൂ.  

ഫലം: ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു  

രണ്ടാമത്തെ ആവശ്യം: എഫ്‌ഐആര്‍ ഫയല്‍ ചെയ്തുകഴിഞ്ഞാല്‍ അവര്‍ വീണ്ടും ആവശ്യം മാറ്റി പറയുന്നു: ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു (അന്വേഷണം കൂടാതെ) അദ്ദേഹത്തെ എല്ലാ പോസ്റ്റില്‍ നിന്നും (എംപി ഉള്‍പ്പെടെ) നീക്കം ചെയ്യണമെന്ന്  ആഗ്രഹിക്കുന്നു. അദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്ന എല്ലാ കേസുകളിലും ശിക്ഷിക്കപ്പെടണമെന്ന്  ആഗ്രഹിക്കുന്നു. അപ്പോള്‍ മാത്രമേ പോകൂ. (അന്വേഷണം യഥാവിധി കൂടാതെ ആരെയും ശിക്ഷിക്കാന്‍ കഴിയില്ല എന്ന വസ്തുതയെക്കുറിച്ച് അവര്‍ക്ക് ഒരു പരിഗണനയുമില്ല).  

ഇത് രാഷ്‌ട്രീയമാക്കുന്നു:  

ജനുവരി: ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമില്ല.  

ഏപ്രില്‍: എല്ലാ പാര്‍ട്ടികളും  പിന്തുണയ്‌ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്‌രിവാള്‍, ബൃന്ദ കാരാട്ട്, ഭൂപീന്ദര്‍ സിംഗ് ഹൂഡ, നവജ്യോത് സിംഗ് സിന്ധു, കുമാരി സൈല്‍ജ, സൗരഭ് ഭരദ്വാജ്. ……..പിന്തുണയായി എത്തുന്നു

Tags: ബ്രിജ് ഭൂഷണ്‍ സിങ്ങ്ഗുസ്തിതാരംസാക്ഷി മാലിക്ബജ്റംഗ് പൂനിയറെസ്ലിംഗ് ഫെഡറേഷന്‍ലൈംഗിക ദുരുപയോഗംഡബ്ള്യു എഫ് ഐ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍കേന്ദ്ര സര്‍ക്കാര്‍ഹൈക്കോടതിപോസ്‌കോന്യൂദല്‍ഹിവിനേഷ് ഫൊഗാട്ടി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

പര്‍ദ ധരിച്ച് ലുലു മാളില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തി; പ്രമുഖ ഐടി സ്ഥാപനത്തിലെ ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

പുതിയ വാര്‍ത്തകള്‍

മുസ്‌ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്ത ഫലം നേരിടേണ്ടി വരും: സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉമര്‍ ഫൈസി മുക്കം

അണ്ണാമലൈ (ഇടത്ത്) 58 പേരുടെ മരണത്തിന് കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത, കഴിഞ്ഞ 30 വര്‍ഷമായി ഒളിവിലായിരുന്നു, ഇപ്പോള്‍ തമിഴ്നാട് ഭീകരവാദ വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഉമ്മ ഭീകരവാദികള്‍

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies