കോഴിക്കോട്: വ്യവസായി ആയ സിദ്ദിഖിന്റെ കൊലചെയ്യുമ്പോള് താന്‍ മുറിയിലുണ്ടായിരുന്നതായി പ്രതി ഫര്‍ഹാന. കേസിലെ മുഖ്യപ്രതിയായ ഷിബിലാണ് എല്ലാം ആസൂത്രണം ചെയ്തതിന് പിന്നില്‍. ഹണി ട്രാപ്പുമായി കൊലപാതകത്തിന് ബന്ധമില്ലെന്നും ഫര്‍ഹാന മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി.
ഷിബിലിയും ആഷിഖും ചേര്‍ന്നാണ് കൊലപാതകം സംബന്ധിച്ച് ആസൂത്രണം നടത്തിയത്. കൊലപാതകം ഹണി ട്രാപ്പിനെ തുടര്‍ന്നല്ല. ഹണി ട്രാപ്പാണെന്നത് പച്ചക്കള്ളമാണ്. താന്‍ ഒരു രൂപ പോലും വാങ്ങിയിട്ടില്ല. കൊലപാതം നടക്കുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നു. ഷിബിലിയും സിദ്ദീഖും തമ്മില്‍ റൂമില്‍ വെച്ച് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഷിബിലിയാണ് എല്ലാം ചെയ്തതെന്നും ഫര്‍ഹാന പറഞ്ഞു. ചെര്‍പ്പളശ്ശേരി ചളവറയിലെ വീട്ടില്‍ തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
പ്രതി ഫര്‍ഹാനയുടെ വീട്ടിലും തെളിവെടുപ്പ് നടത്തി. ഫര്‍ഹാനയ്ക്കൊപ്പം ഷിബിലിയേയും തെളിവെടുപ്പിനായി എത്തിച്ചിരുന്നു. കൊലപാതക സമയത്ത് പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രം കൊലയ്ക്ക് ശേഷം വീടിന്റെ പിറകില്‍ കൊണ്ടുവന്നു കത്തിച്ചിരുന്നു. ഷിബിലിയും ഫര്‍ഹാനയും ധരിച്ച വസ്ത്രം ആണ് കത്തിച്ചത്. വസ്ത്രങ്ങളുടെ അവശിഷ്ടം പോലീസ് കണ്ടെടുത്തു.
സിദ്ദിഖിനെ കൊലപ്പെടുത്തിയത് സംബന്ധിച്ചും അതിനുശേഷം മൃതദേഹം അട്ടപ്പാടി ഒമ്പതാം വളവില്‍ ഉപേക്ഷിച്ചത് സംബന്ധിച്ചും പ്രതികള്‍ പോലീസിനോട് വിശദമാക്കി. പ്രതികള്‍ നിലവില്‍ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: