കാസര്‍കോഡ് : മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നടത്തിയെ തെരച്ചിലിനിടെ സ്ഫോടക വസ്തുവായ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പിടിച്ചെടുത്തു. കാറില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കടത്തിക്കൊണ്ട് പോകുന്നതിനിടെ എക്സൈസും എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പിടികൂടിയത്.
സംഭവത്തില്‍ മുളിയാര്‍ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫ അറസ്റ്റിലായി. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ജലാറ്റിന്‍ സ്റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. കാറില്‍ നിന്നും 13 ബോക്സുകളിലായി 2800 എണ്ണം ജലാറ്റീന്‍ സ്റ്റിക്കുകളാണ് പിടികൂടിയത്. ഡീറ്റെനേറ്റര്‍സ് 6000 എണ്ണവും സ്പെഷ്യല്‍ ഓര്‍ഡിനറി ഡീറ്റെനേറ്റര്‍സ് 500 എണ്ണവും പിടികൂടിയിട്ടുണ്ട്. എയര്‍ കാപ് 300, സീറോ ക്യാപ് 4, നമ്പര്‍ ക്യാപ് 7, ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്താനായി ഉപയോഗിച്ച ഡസ്റ്റര്‍ എന്നിവയും പിടിച്ചെടുത്തു.
കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പ് പ്രതി മുസ്തഫ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യചെയ്യാനും ശ്രമം നടത്തി. ഉടന്‍ തന്നെ കാസര്‍കോഡ് സ്വകാര്യ ആശുപത്രിയിലേക്ക് ഇയാളെ മാറ്റി. മുസ്തഫയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്. പ്രതിയെ ആദൂര്‍ പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: