തൃശൂര്‍ : തൃശൂര്‍ മാപ്രാണത്ത് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച്ച രാവിലെ ലാല്‍ ആശുപത്രിക്ക് സമീപത്തായാണ് അപകടമുണ്ടായത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശ്ശൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ.കെ. സണ്‍സ് എന്ന ഓര്‍ഡിനറി ബസിന് പുറകില്‍ എം.എസ്. മേനോന് എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. രണ്ടു പേരുടെ പരിക്ക് സാരമുള്ളതാണ്. ഇതൊഴിച്ചാല്‍ ബാക്കി ആരുടേയും പരിക്ക് ഗുരുതരമല്ല. ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രികര്‍ക്കാണ് കൂടുതല്‍ പരിക്കേറ്റിട്ടുള്ളത്. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് അധികൃതരെത്തി പുനസ്ഥാപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: