ല്യൂട്ടന്‍സ് ദല്‍ഹിയിലെ അധികാര കേന്ദ്രങ്ങള്‍ ഖാന് മാര്‍ക്കറ്റ് ഗ്യാങ്ങിന്റെ കൈകളില്‍ നിന്ന് നഷ്ടമായിട്ട് ഇന്ന് ഒന്‍പതാണ്ട്. എന്തിനും ഏതിനും കമ്മീഷന് വാങ്ങുന്ന, ശതകോടികളുടെ അഴിമതികള്‍ നിറഞ്ഞ ഇടപാടുകള്‍ ഉറപ്പിക്കുന്ന രാജ്യതലസ്ഥാനത്തെ ഇടനിലക്കാര്‍ അപ്രത്യക്ഷരായിട്ടും ഒന്‍പതു വര്‍ഷം. അധികാര ഇടനാഴികളിലെ അഴിമതിക്കാരെ നരേന്ദ്രമോദി പുറത്താക്കിയപ്പോള്‍ ഇന്ത്യയ്ക്ക് ലഭിച്ചത് പുതിയ തുടക്കം. സ്വാതന്ത്ര്യലബ്ദിയുടെ ആറു പതിറ്റാണ്ടുകള്‍ അവികസിത ഇന്ത്യയായി കടന്നുപോയെങ്കില്‍ ഏഴാം പതിറ്റാണ്ടില്‍ വികസനത്തിന്റെ വന്‍കുതിപ്പിന് ലോകം സാക്ഷിയായി. കഴിഞ്ഞ 9 വര്‍ഷങ്ങള്‍ നരേന്ദ്രമോദി പുതിയൊരു ഇന്ത്യയുടെ സൃഷ്ടിക്കായാണ് രാവും പകലും പരിശ്രമിച്ചത്. കണക്കുകള്‍ വ്യക്തമാക്കുന്നത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് വലിയ ഫലമുണ്ടാവുന്നു എന്നു തന്നെയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടായ മാറ്റങ്ങളെപ്പറ്റി നമുക്ക് പരിശോധിക്കാം.
2014 മേയ് 26നാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. 2019 മേയ് 30നായിരുന്നു രണ്ടാംതവണ സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമൂഴത്തിലെ നാലുവര്‍ഷങ്ങള്‍ ഇന്ന് പൂര്‍ത്തിയാവുമ്പോള്‍ പുതിയ പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തിന്റെ തിളക്കത്തിലാണ് ഇന്ത്യ. രാജ്യം അതിന്റെ പൗരാണിക സ്വത്വം വീണ്ടെടുക്കുന്നതിനൊപ്പം ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയര്ത്തെഴുന്നേല്ക്കുകയും ചെയ്തിരിക്കുന്നു. ഭരണനേട്ടങ്ങള്‍ നോക്കിക്കാണുമ്പോള്‍ കൂടുതല്‍ വിനയാന്വിതനാവുന്നുവെന്ന പ്രതികരണമാണ് മോദി വാര്‍ഷിക വേളയില്‍ നടത്തിയിരിക്കുന്നത്. പ്രധാന സേവകന് എന്ന കാഴ്ചപ്പാടില്‍ രാജ്യത്തെ 140 കോടി ജനങ്ങളെ സേവിക്കാനാണ് നരേന്ദ്രമോദി ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി പദത്തിലെ അദ്ദേഹത്തിന്റെ ഒന്പതാണ്ടുകള് സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന മികച്ച ഒരു ടീമിനെ കൂടെ നിര്‍ത്താന്‍ കഴിയുന്നതും വികസന പദ്ധതികള്‍ ശരിയായി നടപ്പാക്കാന്‍ പ്രധാനമന്ത്രിയെ സഹായിക്കുന്നു. 2014ന് ശേഷം രാജ്യം കൈവരിച്ച ചില പ്രധാന മേഖലകളിലെ മാത്രം നേട്ടങ്ങളാണ് ചുവടെ.
9 വലിയ നേട്ടങ്ങള്‍
• 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്കുന്ന പിഎം അന്ന യോജന.
• ജമ്മു കശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കി.
• അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം, കാശി ക്ഷേത്ര ഇടനാഴി പദ്ധതി.
• കൊവിഡ് പ്രതിസന്ധിയെ നേരിട്ടു, ജനങ്ങള്‍ക്ക് 220 കോടി സൗജന്യ വാക്സിനുകള്‍ നല്കി.
• യുപിഐ, ഡിജിറ്റല്‍ ഇക്കണോമി.
• ജന്‍ധന്‍ അക്കൗണ്ട്, മുദ്രാവായ്പ, നേരിട്ട് സബ്സിഡി നല്കല്.
• റോഡ്, റെയില്‍ മേഖലയിലെ വികസന പദ്ധതികള്‍.
• സ്വച്ഛ് ഭാരത്, ജലശക്തി മിഷന്.
•ജിഎസ്ടി പ്രതിമാസ വരുമാനം ഒന്നര ലക്ഷം കോടിക്ക് മുകളിലേക്ക്.
ജനക്ഷേമ പദ്ധതികള്‍
• 9.6 കോടി ഉജ്വല എല്‍പിജി കണക്ഷനുകള്‍.
• 11.88 കോടി ശുദ്ധജല കണക്ഷനുകള്‍.
• 3 കോടി പിഎം ആവാസ് യോജന വീടുകള്‍.
• 2.86 കോടി വീടുകള്‍ വൈദ്യൂതീകരിച്ചു.
• സ്വച്ഛ് ഭാരതിന് കീഴില്‍ 11.72 കോടി ശൗചാലയങ്ങള്‍.
• 34.45 ലക്ഷം തെരുവ് കച്ചവടക്കാര്‍ക്ക് പിഎം സ്വനിധി വായ്പ.
• 39.65 കോടി സംരംഭകര്‍ക്ക് മുദ്രാവായ്പ. 27 കോടിയും വനിതകള്‍ക്ക്.
ഇരുപത് കോടിപേര്‍ എസ് സി, എസ് ടി, ഒബിസി വിഭാഗക്കാര്‍.
• കൊവിഡ് കാലത്ത് 20 കോടി സ്ത്രീകള്‍ക്ക് ധനസഹായം.
• സ്റ്റാന്റപ്പ് ഇന്ത്യയ്ക്ക് കീഴില്‍ 7,351 കോടി പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വായ്പകള്‍.
• 29.75 കോടി പേര്‍ക്ക് പിഎം ഭീമായോജന ഇന്‍ഷുറന്‍സ്.
• 13.53 കോടി പേര്‍ക്ക് പിഎം ജീവന് ജ്യോതി ഭീമായോജന.
• ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വഴി കൈമാറിയത് 25 ലക്ഷം കോടി രൂപ.
• രാജ്യത്തെ 11 കോടി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ.
• 3.03 കോടി ഗര്‍ഭിണികള്‍ക്ക് ധനസഹായം.
• പിഎം ഫസല്‍ ഭീമാ യോജനയിലെ 71 ശതമാനം കര്‍ഷകരും പട്ടികജാതി, പട്ടികവര്‍ഗ്ഗ,
ഒബിസി വിഭാഗത്തില്‍ നിന്ന്.
വിദ്യാഭ്യാസ മേഖല
മോദി സര്‍ക്കാര്‍ രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരം കുറച്ചെന്നും കോണ്‍ഗ്രസുകാര്‍ മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചതെന്നുമുള്ള തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്ക് വേണ്ടി ചില കണക്കുകള്‍ ഇതാ. പിഎം ശ്രീ യോജന പ്രകാരം 14,500 സ്കൂളുകള്‍ ഉയര്‍ത്തി വികസിപ്പിച്ചു. 2014ല്‍ 723 സര്‍വ്വകലാശാലകള്‍ ഉണ്ടായിരുന്നിടത്ത് 2023 ആകുമ്പോഴുള്ളത് 1,113 സര്‍വ്വകലാശാലകള്‍. കഴിഞ്ഞ 9 വര്‍ഷം പുതുതായി രാജ്യത്താരംഭിച്ച കോളേജുകളുടെ എണ്ണം 5,298. പുതിയ 7 ഐഐടികളും 7 ഐഐഎമ്മുകളും വിവിധ സംസ്ഥാനങ്ങളില്‍ സ്ഥാപിച്ചു. പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കി പഴയ മെക്കാളെ വിദ്യാഭ്യാസ പദ്ധതിയെ സമ്പൂര്‍ണ്ണമായി തുടച്ചുനീക്കാന്‍ നടപടികള്‍ തുടങ്ങി.
ഗതാഗത വിപ്ലവം
പ്രതിദിന ദേശീയപാതാ നിര്‍മ്മാണം 30 കിലോമീറ്ററിന് മുകളിലേക്കെത്തിച്ചു. രാജ്യത്തെ ആകെ റോഡുകള്‍ 63.73 ലക്ഷം കി.മി ആക്കി ഉയര്‍ത്തി. 9വര്‍ഷം കൊണ്ട് നിര്‍മ്മിച്ച ദേശീയപാതകള്‍ മാത്രം 54,000 കി.മി. വന്ദേഭാരത് അടക്കമുള്ള അതിവേഗ തീവണ്ടികള്‍, അത്യാധുനിക സൗകര്യങ്ങളുള്ള റെയില്‍വേ സ്റ്റേഷനുകള്‍, നഗര മെട്രോകള്‍, 74 പുതിയ വിമാനത്താവളങ്ങള്‍, പുതിയ തുറമുഖങ്ങള്‍, സാഗരമാല പദ്ധതി, സുവര്‍ണ്ണ ചത്വരം പദ്ധതി, പുതിയ എക്സ്പ്രസ് ഹൈവേകള്‍ എന്നിവ ഗതാഗത മേഖലയെ മാറ്റിമറിച്ചു.
കര്‍ഷക ക്ഷേമം
• 2013-14 നേക്കാള്‍ രാജ്യത്തിന്റെ കാര്‍ഷിക ബജറ്റ് വര്‍ദ്ധിപ്പിച്ചത് 5.7 മടങ്ങ്.
21,933 കോടിയില്‍ നിന്ന് 1,25,036 കോടി രൂപ.
• 2023-24ലെ കാര്‍ഷിക വായ്പ 20 ലക്ഷം കോടിരൂപ.
• കൃഷി അടിസ്ഥാന സൗകര്യ ഫണ്ടിനത്തില്‍ ഒരുലക്ഷം കോടി.
• പ്രതിവര്‍ഷം ആറായിരം രൂപ വീതം 11 കോടി കര്‍ഷകര്‍ക്ക്.
• 23 കോടി മണ്ണ് ഹെല്‍ത്ത് കാര്‍ഡുകള്‍.
• പിഎം കൃഷി സിന്‍ചായ് യോജനയ്ക്ക് 93,068 കോടിരൂപ.
• ഇ-നാം വഴി ബന്ധിപ്പിച്ചത് 1,260 വലിയ മണ്ഡികള്‍.
• പിഎം ഫസല്‍ ഭീമായോജന വഴി നല്‍കിയത് 1.33 ലക്ഷം കോടി രൂപയുടെ ക്ലെയിമുകള്‍.
• താങ്ങുവില നല്കി ധാന്യങ്ങള്‍ വാങ്ങിയതില്‍ 7,350 ശതമാനം വര്‍ദ്ധനവ്.
• താങ്ങുവില നല്കി എണ്ണക്കുരുക്കള്‍ വാങ്ങിയതില്‍ 1,500 ശതമാനം വര്‍ദ്ധനവ്.
• മിക്ക കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും ഉല്‍പ്പാദന ചിലവിനേക്കാള്‍
50 ശതമാനം ഉയര്‍ന്ന താങ്ങുവില നല്കുന്നു.
സ്ത്രീ സൗഹൃദ ഭാരതം
• ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി നടപ്പിലാക്കിയതിലൂടെ രാജ്യത്താദ്യമായി
സ്ത്രീ പുരുഷ അനുപാതം 1000 ആണിന് 1,020 സ്ത്രീ എന്ന നിലയില്‍ ഉയര്‍ന്നു.
• പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയാക്കി ഉയര്‍ത്തി.
• 3.03 കോടി വനിതകള്‍ക്ക് പിഎം മാതൃ വന്ദന പദ്ധതിപ്രകാരം ധസഹായം.
• ഒരു രൂപയ്ക്ക് 27 കോടി സാനിറ്ററി പാഡുകള്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്തു.
• 3.18 കോടി സുകന്യാ സമൃദ്ധി യോജന അക്കൗണ്ടുകള്‍.
• പിഎം ആവാസ് ഗ്രാമീണ്‍ യോജനയുടെ 69 ശതമാനം ഗുണഭോക്താക്കളും സ്ത്രീകള്‍.
• മുദ്രാ യോജനയുടെ 27 കോടിയും വനിതകള്‍ക്ക്.
• വനിതകള്‍ക്ക് സൈന്യത്തില്‍ പെര്‍മനന്റ് കമ്മീഷന്.
• മാതൃമരണ നിരക്കിലെ വലിയ കുറവ്.
ആരോഗ്യം
• 2014 മുതല്‍ ആരംഭിച്ചത് 15 പുതിയ എയിംസുകള്‍. ആകെ എയിംസുകളുടെ എണ്ണം 23.
• 1947 മുതല്‍ 2014 വരെ രാജ്യത്തുള്ളത് 641 മെഡിക്കല്‍ കോളേജുകള്‍.
മോദി സര്‍ക്കാര്‍ ആരംഭിച്ചത് 700 മെഡിക്കല്‍ കോളേജുകള്‍.
• രാജ്യത്തെ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം 82,466ല്‍ നിന്നും 1,52,129 ആക്കി ഉയര്‍ത്തി.
• 9,304 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി മരുന്ന് വാങ്ങിയ ജനങ്ങള്‍ക്ക് ലഭിച്ച ലാഭം 23,000 കോടി രൂപ.
• ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 4.54 കോടി ആശുപത്രി അഡ്മിഷനുകള്‍.
• 1.59 ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് വെല്‍നസ് സെന്ററുകള്‍.
• 15 കോടി ടെലി കണ്സല്റ്റേഷന്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: