ന്യൂദല്‍ഹി: പാര്‍ലമെന്റ് ഉദ്ഘാടനത്തിന് തമിഴ്‌നാട്ടില്‍നിന്നുള്ള സന്യാസി സംഘത്തിന്റെ സാന്നിധ്യത്തെ ബ്രാഹ്മണിസത്തിന്റെ സിംബല്‍ ആയിട്ടാണ് പ്രതിപക്ഷകക്ഷികളും ബിജെപി വിരുദ്ധമാധ്യമങ്ങളും കൊണ്ടാടുന്നത്. തമിഴ്‌നാട്ടിലെ ബ്രാഹ്മണേതര ശൈവ സന്യാസ മഠങ്ങളാണ് അധീനങ്ങള്‍ .അവിടുത്തെ സന്യാസിമാരാണ് പാര്‍ലമെന്റില്‍ എത്തിയത്. അവരാരും പൂണൂലിട്ട ബ്രാഹ്മണരല്ല. പിന്നോക്കക്കാരും മറ്റുപിന്നോക്കക്കാരുമായ സന്യാസിമാരായിരുന്നു അവര്‍.
തമിഴ്‌നാട്ടില്‍ 20 ഓളം പ്രധാന അധീനങ്ങള്‍ ഉണ്ട്, അവയില്‍ ഓരോന്നിനും നൂറുകണക്കിന് കോടികളുടെ സ്വത്തുണ്ട് .ഓരോ അധീനത്തിനും ഒരു പ്രത്യേക ജാതിയും പ്രാദേശിക സ്വഭാവവും ഉണ്ട്. തിരുവാവടുതുറൈയിലെയും മധുരയിലെയും അധീനങ്ങളുടെ തലവന്മാര്‍ പരമ്പരാഗതമായി ശൈവ പിള്ള സമുദായങ്ങളില്‍ നിന്നുള്ളവരാണ്.
ഓരോ അധീനത്തിനും അതിന്റെ ചരിത്രത്തെക്കുറിച്ച് അതിന്റേതായ അവകാശവാദങ്ങളുണ്ട്. ചോള, ചേര, പാണ്ഡ്യ രാജാക്കന്മാര്‍ ചില പ്രധാന അധീനങ്ങളെ രക്ഷിച്ചതിന് രേഖകളുണ്ട്. ഇതിന് 1,300 വര്‍ഷം പഴക്കമുണ്ടെന്നും അതിന്റെ ഇപ്പോഴത്തെ അധീനകര്‍ത്താര്‍ 293-ാമത്തേതാണെന്നും മധുരൈ അധീനം പറയുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി ക്ഷേത്രങ്ങള്‍ ഇപ്പോഴും അധീനന്മാരാണ് ഭരിക്കുന്നത്.കാലങ്ങളായി അവര്‍ ശൈവ തത്ത്വചിന്തയെയും തമിഴ് സാഹിത്യത്തെയും പ്രോത്സാഹിപ്പിച്ചു. അധീനമോ അധീനകര്‍ത്തായോ ആകുന്നതില്‍ പതിറ്റാണ്ടുകളായി കഠിനമായ ഗുരുകുല വിദ്യാഭ്യാസം, തമിഴ് ഭക്തിസാഹിത്യത്തില്‍ പഠനം,സേവനം എന്നിവ അത്യാവശ്യമാണ്.
അവര്‍ണരായ ഇവരാണ് തമിഴ്‌നാട്ടിലെ സംഘകാല പണ്ഡിതര്‍. പരമശിവനില്‍ നിന്ന് നന്ദികേശനും, നന്ദിയില്‍ നിന്ന് അഗസ്ത്യരും, അഗസ്ത്യരില്‍ നിന്ന് ശൈവ ഗുരുപരമ്പരകളും ആത്മവിദ്യ അഭ്യസിച്ചു എന്നാണ് ആചാര്യന്മാര്‍ പറയുന്നത്. സംസ്‌കൃത വിരോധവും, ദ്രാവിഡവാദവുമൊന്നും ഇവരുടെ പക്കല്‍ ചെലവാകില്ല. കാരണം പരമശിവന്റെ കയ്യിലുള്ള ഢമരുവിന്റെ ഒരു വശത്തു നിന്ന് തമിഴും, മറുവശത്തു നിന്ന് സംസ്‌കൃതവുമുണ്ടായി എന്ന് വിശ്വസിക്കുന്നവരാണിവര്‍. ആഗമ ശാസ്ത്രങ്ങള്‍ ലോകത്തിന് സംഭാവന ചെയ്ത ആദിയോഗി പരമ്പരയിലെ ഇപ്പോഴത്തെ ഗുരുക്കന്മാരാണ് പാര്‍ലമെന്റില്‍ നിരന്നു നിന്നത്.
തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ കുത്താലം താലൂക്കിലെ തിരുവാവടുതുറൈ പട്ടണം ആസ്ഥാനമായുള്ള ഒരു വീരശൈവ മഠമാണ് തിരുവാവടുതുറൈ അധീനം. ശൈവ സാഹിത്യം, ഉത്ഭവിച്ചതും പ്രചരിപ്പിക്കപ്പെട്ടതും ഇവിടെ നിന്നാണെന്നാണ് പറയപ്പെടുന്നത് പ്രത്യേകിച്ച് തേവാരം, തിരുവാശകം എന്നിവയും അതിന്റെ വിവർത്തനങ്ങളും പ്രസിദ്ധീകരിക്കുന്നതിൽ ഈ അധീനം മുഖ്യമായ പങ്കുവഹിച്ചു .
1947 ഓഗസ്റ്റ് 14-ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് അന്നത്തെ മുഖ്യ വീരശൈവ പുരോഹിതൻ, ( ദേശഗുരു )പുരോഹിതൻ ശ്രീല ശ്രീ അമ്പലവന ദേശിക സ്വാമികൾ പ്രത്യേക ശിവപൂജകൾ നടത്തി. അക്കാലത്തെ 10ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ അധികാര ചെങ്കോൽ, അക്കാലത്തെ സ്വർണ്ണ വജ്ര വ്യാപാര രംഗത്തെ അധികായകനായ .ബംഗാരു ചെട്ടി ആൻഡ് സൺസ് എന്ന വജ്ര വ്യാപാരി കുടുംബമാണ് . ഇത് നിർമ്മിച്ച നൽകിയത് .
1947 ൽ ഭാരതത്തിന് സ്വാതന്ത്രം ലഭിച്ചപ്പോൾ മൗണ്ട് ബാറ്റൺ പ്രഭു അന്നത്തെ ഗവർണർ ജനറൽ ആയിരുന്ന സി രാജഗോപാലാചാരിയോട് എങ്ങനെയാണ് അധികാരം കൈമാറേണ്ടത് എന്ന് ചോദിച്ചു,
ഭാരത സംസ്കാരത്തിൽ ഒട്ടാകെ അധികാരം കൈമാറുന്നത് ചെയ്തു വന്നിരുന്നത് തമിഴകത്ത് ചോളസാമ്രാജ്യം നന്ദികേശ്വര മുദ്രയുള്ളചെങ്കോൽ കൈമാറിയാണ് അധികാരകൈമാറ്റംനടത്തുന്നത് എന്ന് പറയുകയും അങ്ങനെ തന്നെയാവാം എന്ന് തീരുമാനിക്കുകയും ചെയ്തു,
തമിഴകത്ത് നിന്ന് നന്ദികേശ്വര മുദ്രയുള്ള പുതിയ ചെങ്കോൽ പണി കഴിപ്പിച്ച് ശൈവ വിധിപ്രകാരം പൂജകൾ ചെയ്ത് സ്വാമിജി ഡൽഹിയിൽ എത്തിക്കുകയും,മൗണ്ട് ബാറ്റൺ പ്രഭു ആ ചെങ്കോൽ ജവഹർലാൽ നെഹ്റുവിന് കൈമാറി കൊണ്ട് രാജ്യത്തിന്റെ പരമാധികാരംഅധികാര കൈമാറ്റം നടത്തിയതായി രേഖപ്പെടുത്തുകയും ചെയ്തു എന്നാണ് ചരിത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: