മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കോടിയോളം വില മതിക്കുന്ന മൂന്ന് കിലോഗ്രാം സ്വര്‍ണം മൂന്ന് വ്യത്യസ്ത കേസുകളിലായി കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി.
ഞായറാഴ്ച രാത്രിയാണ് ആദ്യത്തെ സംഭവം. ജിദ്ദയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് ഷെരീഫില്‍ (34) നിന്ന് 1061 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം അടങ്ങിയ നാല് ക്യാപ്സൂളുകള് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച രാവിലെ മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ സഫ്വാനില് (35) നിന്ന് 1159 ഗ്രാം സ്വര്‍ണവും പിടികൂടി. ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ ലൈന്‍സ് വിമാനത്തിലെത്തിയതാണ് ഇയാള്‍. കള്ളക്കടത്തുസംഘം സഫ്വാന് ടിക്കറ്റടക്കം 50000 രൂപയും ഷെരീഫിന് 80000 രൂപയുമാണ് വാഗ്ദാനം ചെയ്തിരുന്നതെന്ന് കസ്റ്റംസ് ഇദ്യോഗസ്ഥര്‍ അറിയിച്ചു.
സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നുമെത്തിയ പാലക്കാട് സ്വദേശി അലിയില്‍ നിന്ന് എണ്പതു ലക്ഷം രൂപ വില മതിക്കുന്ന 1173 ഗ്രാം സ്വര്‍ണം പിടികൂടിയതാണ് ഒടുവിലത്തെ സംഭവം. ഇയാളില്‍ നിന്ന് നാല് ക്യാപ്സൂളുകളായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച രീതിയില്‍ സ്വര്‍ണം കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: