Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ധോണി തന്നെ സൂപ്പര്‍ കിംഗ്: ഐപിഎല്‍ കിരീടം ചെന്നൈ നേടി

. മൂന്നു പന്ത് എറിഞ്ഞ ഉടന്‍ മഴപെയ്യുകയായിരുന്നു. കളി ഉപേക്ഷിച്ചാല്‍ ഗുജറാത്തി്‌നെ വിജയിയായി പ്രഖ്യാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2023, 09:36 pm IST
in Cricket

അഹമ്മദാബാദ്: അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഐപിഎല്‍ കിരീടം നേടി. മഴമുടക്കിയ കളിയില്‍  15 ഓവറായി ചുരുക്കിയ മത്സരത്തില്‍ 171 റണ്‍സായിരുന്നു ചെന്നൈയ്‌ക്ക് ജയിക്കാന്‍ വേണ്ടത്. .അവസാന  ഓവറില്‍ വേണ്ടിയിരുന്നത് 13 റണ്‍സ്.  മോഹിത് ശര്‍മ്മ എറിഞ്ഞ ആദ്യ നാു പന്തില്‍ കിട്ടിയത് 3 റണ്‍സ് മാത്രം. അഞ്ചാം പന്ത് സിക്‌സും ആറാം പന്ത് ഫോറും അടിച്ച് ജഡേജ വിജയം പിടിച്ചെടുത്തു

  

215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയത്.. കളി പുനരാരംഭിച്ചപ്പോള്‍ സിഎസ്‌കെയ്‌ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 87 പന്തില്‍ 167 റണ്‍സാണ്. റുതുരാജ് ഗെയ്‌ക്വാദും  ദേവോണ്‍ കോണ്‍വേയും ചേര്‍ന്ന് ചെന്നൈയെ നാലോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സിലെത്തിച്ചു. ആറ് ഓവറില്‍  ചെന്നൈ സ്‌കോര്‍ 72ല്‍ എത്തി

 10ാം ഓവറിലെ ആദ്യ പന്തില്‍ സിഎസ്‌കെ 100 കടന്നു.  അജിങ്ക്യ രഹാനെ (13 പന്തില്‍ 27) 11-ാം ഓവറില്‍ മോഹിത് ശര്‍മ്മയ്‌ക്ക് വിക്കറ്റ് നല്‍കി മടങ്ങി. അവസാന മൂന്ന് ഓവറിര്‍ ജയിക്കാന്‍ വേണ്ടത് 38 റണ്‍സ് കൂറ്റന്‍ അടിയുമായി പ്രതീക്ഷ നല്‍കിയ 8 പന്തില്‍ 19 അടിച്ച അമ്പാട്ടി റായുഡു മടങ്ങി. തൊട്ടടുത്ത പന്തില്‍ എം എസ് ധോണി ഗോള്‍ഡന്‍ ഡക്ക്.

. മോഹിത് ശര്‍മ്മ എറിഞ്ഞ അവസാന ഓവറില്‍ ദുബെയും രവീന്ദ്ര ജഡേജയും ക്രീസില്‍ നില്‍ക്കേ  ചെന്നൈയ്‌ക്ക് 13 റണ്‍സാണ് വേണ്ടിയിരുന്നത്. അവസാന പന്തില്‍ ഫോറോടെയാണ് ജഡേജ ചെന്നൈക്ക് അഞ്ചാം കിരീടം സമ്മാനിച്ചത്. ശിവം ദുബെ 21 പന്തില്‍ 32ഉം, രവീന്ദ്ര ജഡേജ 6 ബോളില്‍ 15 ഉം റണ്‍സുമായി പുറത്താവാതെ നിന്നു. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചതോടെ അഞ്ച് കിരീടങ്ങള്‍ എന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി എം എസ് ധോണി.

തമിഴ്‌നാട്ടികാരനായ സായി സുദർശന്റെ തകർപ്പൻ ബാറ്റിംഗ് മികവിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ  ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ്  4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എടുത്തു.

 47 പന്തിൽ നിന്ന് 96 റൺസ് എടുത്ത സുദർശനു പുറമെ ഓപ്പണർ വൃദ്ധിമാൻ സാഹയും(54) അർധസെഞ്വ്‌റി നേടി. കഴിഞ്ഞ കളികളിലെല്ലാം മികച്ച കളി പുറത്തെടുത്ത ശുഭ്മാൻ ഗിൽ മികച്ച തുടക്കം നൽകിയെങ്കിലും തിളങ്ങാനായില്ല. 20 പന്തിൽ 39 റൺസ് എടുത്ത് മടങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കിയത്. തുടക്കത്തില്‍ പതിയെ തുടങ്ങിയ ഇരുവരും പിന്നീട് ആക്രമിച്ച് കളിച്ചു.ആദ്യ വിക്കറ്റില്‍ 77 റണ്‍സാണ് ഗില്ലും സാഹയും ചേര്‍ന്ന് അടിച്ചെടുത്തത്.

ഏഴാം ഓവറിൽ രവീന്ദ്ര ‍‍ജ‍ഡ‍േജ എറിഞ്ഞ അവസാന പന്തിലാണ് ധോണി, ഗില്ലിനെ പുറത്താക്കിയത്.  ഏഴു ഫോർ ഉൾപ്പെടെ 39 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റു ചെയ്യവെയാണ് ഗില്ലിന്റെ വിക്കറ്റ് ചെന്നൈ വീഴ്‌ത്തിയത്.ഓഫ് സൈഡില്‍ വന്ന ജഡേജയുടെ പന്ത് ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ച ഗില്ലിന് പിഴച്ചു. പന്ത് ബാറ്റില്‍ തൊടാതെ ധോണിയുടെ കയ്യിലെത്തി. ശരവേഗത്തില്‍ ധോണി സ്റ്റംപ് ചെയ്യുമ്പോള്‍ ഗില്‍ ക്രീസിന് പുറത്തായിരുന്നു.

14-ാം ഓവറിലെ അവസാന പന്തില്‍ സാഹയെ (34 പന്തിൽ 54.)ദീപക് ചാഹര്‍  മടക്കി.

12 പന്തിൽ 21 റൺസുമായി നായകൻ ഹാർദ്ദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. അവസാനപന്തിൽ റഷീദ് ഖാൻ(0) പുറത്തായി. മതീഷ പതിരാന എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ടും പന്തും സിക്‌സർ പറത്തിയ സുദർശൻ സെഞ്വ്‌റി തികയ്‌ക്കുമെന്ന പ്രതീക്ഷ നൽകിയെങ്കിലും മൂന്നാം പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. അവസാന പന്തിൽ റഷീദിനേയും പുറത്താക്കി മതീഷ പതിരാന രണ്ടു വിക്കറ്റിനുടമയായി.

 മറുപടി ബാറ്റിംഗിനിറങ്ങിയ  ചെന്നൈയുടെ കളി  മഴ മൂലം തടസ്സപ്പെട്ടു. മൂന്നു പന്ത് എറിഞ്ഞ ഉടന്‍ മഴപെയ്യുകയായിരുന്നു. കളി ഉപേക്ഷിച്ചാല്‍ ഗുജറാത്തി്‌നെ വിജയിയായി പ്രഖ്യാപിക്കും

Tags: IPL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

Cricket

ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ബംഗ്ലാദേശ് കളിക്കാരൻ ക്രിക്കറ്റ് ടീമിൽ; ഷാരൂഖിന്റേത് രാജ്യദ്രോഹമെന്ന് ബിജെപി എംഎൽഎ

Cricket

സഞ്ജു സാംസണിന് പകരം രവീന്ദ്ര ജഡേജയോ ? ലേലത്തിന് മുമ്പുതന്നെ സി‌എസ്‌കെയും റോയൽസും തമ്മിൽ ഒരു സൂപ്പർ കരാർ

Cricket

വാങ്കഡെ സ്റ്റേഡിയത്തിലെ ബിസിസിഐ സ്റ്റോറിൽ നിന്നും ഐപിഎൽ കളിക്കാരുടെ 261 ജേഴ്‌സികൾ മോഷ്ടിച്ച സംഭവം : സെക്യൂരിറ്റി ഗാർഡ് ഫാറൂഖ് അസ്ലം ഖാൻ പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.