Categories: Kerala

അല്‍ഫാമും കുഴിമന്തിയും ചതിച്ചു; വയനാട് കൽപ്പറ്റയിൽ ഒരു കുടുംബത്തിലെ 15 പേരുള്‍പ്പെടെ 20ല്‍പരം പേർ ആശുപത്രിയിൽ;മുസല്ല റസ്റ്റോറൻറ് പൂട്ടി

വയനാട് കൽപ്പറ്റയിൽ ഭക്ഷ്യ വിഷബാധയേറ്റ് നിരവധി പേർ ആശുപത്രിയിൽ. കല്‍പറ്റ എൽഐസിക്കു സമീപം പ്രവര്‍ത്തിക്കുന്ന മുസല്ല റെസ്റ്റോന്‍റിൽ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

Published by

കല്‍പറ്റ:വയനാട് കൽപ്പറ്റയിൽ ഭക്ഷ്യ വിഷബാധയേറ്റ് നിരവധി പേർ ആശുപത്രിയിൽ. കല്‍പറ്റ എൽഐസിക്കു സമീപം പ്രവര്‍ത്തിക്കുന്ന മുസല്ല റെസ്റ്റോന്‍റിൽ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.  

ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര്‍ ഉള്‍പ്പെടെ ഇരുപതിലധികം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലാണ്.റെസ്റ്റോറെന്‍റിൽ നിന്നും കുഴിമന്തി , അൽഫാം എന്നിവ കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്.

സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത വയനാട് കൽപ്പറ്റയിലെ മുസല്ല റസ്റ്റോറൻറ് നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക