ശ്രീഹരിക്കോട്ട : ഐഎസ്ആര്‍ഒയുടെ ഗതിനിര്‍ണയ ഉപഗ്രഹം എന്‍വിഎസ് 01 വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നും ഇന്ന് രാവിലെ 10.42നാണ് ഉപഗ്രഹവുമായി ജിഎസ്എല്‍വി എഫ് 12 കുതിച്ചുയര്‍ന്നത്.
2232 കിലോഗ്രാം ഭാരമുണ്ട് നാവിക് ഉപഗ്രഹത്തിന്. ജിയോ സിംക്രണൈസ്ഡ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ എത്തിച്ച ശേഷം ഉപഗ്രഹം കൃത്യമായ സഞ്ചാരപഥത്തിലേക്ക് സ്വയം എത്തുന്ന തരത്തിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഗതിനിര്‍ണയ ക്ലോക്കാണ് ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. കൂടുതല്‍ കൃത്യമായ സ്ഥാന, സമയ നിര്‍ണയങ്ങള്‍ക്ക് ഇത് സഹായകരമാകും.
ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ അഭിമാനമാണ് നാവിക്. മുമ്പ് ജിപിഎസ് ഉള്‍പ്പടെയുള്ള വിദേശ നിയന്ത്രണ ഗതിനിര്‍ണയ സ്ഥാനനിര്‍ണയ ഉപഗ്രഹങ്ങളായിരുന്നു ഇന്ത്യ ഉപയോഗിച്ചിരുന്നത്. എന്നാല്‍ 1999 ലെ കാര്‍ഗില്‍ യുദ്ധസമയത്ത് ജിപിഎസ് വിവരങ്ങള്‍ നല്കാന് യുഎസ് വിസമ്മതിച്ചതോടെയാണ് നാവികിനെ സംബന്ധിച്ച പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: