തിരുവനന്തപുരം: അഗ്നിശമനസേനയുടെ ഫയര്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളും നോട്ടീസുകളും പല വകുപ്പുകളും അവഗണിക്കുന്നുവെന്ന് ഫയര്‍ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ. ഫയര്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും പല വകുപ്പുകളും നടപടികളൊന്നും സ്വീകരിക്കുന്നില്ല. എന്‍ഫോഴ്സ്മെന്റ് അധികാരമില്ലാത്തതിനാല്‍ ഫയര്‍ഫോഴ്സിന് നോട്ടീസ് നല്കാന് മാത്രമെ കഴിയുകയുള്ളുവെന്നും സന്ധ്യ വ്യക്തമാക്കി.
ബുധനാഴ്ച ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് മുന്നോടിയായി തൈക്കാട് പോലീസ് ട്രെയിനിംഗ് കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫെയര്‍വെല്‍ പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബി. സന്ധ്യ. സുരക്ഷാ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടും താനൂരില്‍ ബോട്ടപകടം ഉണ്ടായി. ഈ ദുരന്തം നമ്മളെ ചിന്തിപ്പിക്കണം. എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്കാന് നാമോരുത്തരും തയാറാകണമെന്നും ഫയര്‍ഫോഴ്സ് മേധാവി കൂട്ടിച്ചേര്‍ത്തു.
പുതുതായി സ്ഥാപിക്കുന്നതും പഴയതുമായ കെട്ടിടങ്ങളില്‍ ഫയര്‍സുരക്ഷാ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. കൃത്യമായ ഫയര്‍ സിസ്റ്റമുണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഇത് പലപ്പോഴും സ്ഥാപിച്ചതിന് ശേഷം എന്‍.ഒ.സി പുതുക്കാന്‍ ആളുകള്‍ ശ്രദ്ധിക്കാറില്ല. സിസ്റ്റത്തിനുണ്ടാകുന്ന കേടുപാടുകളില്‍ അറ്റകുറ്റപ്പണി നടത്തുന്നതില്‍ ജനങ്ങള്‍ അശ്രദ്ധ കാണിക്കുന്നുണ്ടെന്നും ബി. സന്ധ്യ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: