Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അമൃതകാലത്തെ സൂര്യോദയം

വികസനത്തിലേക്കു മുന്നേറുന്ന ഒരു രാഷ്‌ട്രത്തിന് ചില അനശ്വര നിമിഷങ്ങളുണ്ടാവുമെന്നും, അത്തരത്തിലൊന്നാണ് ഇതെന്നും പറഞ്ഞ പ്രധാനമന്ത്രി, പുതിയ പാര്‍ലമെന്റ് മന്ദിരം ഒരു കെട്ടിടം മാത്രമല്ലെന്നും അത് ജനാധിപത്യത്തിന്റെ ശ്രീകോവിലും 140 കോടി ജനങ്ങളുടെ സ്വപ്‌ന സാക്ഷാല്‍ക്കാരമാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. സ്വാശ്രയ ഭാരതത്തിന്റെ ഉയര്‍ച്ചയ്‌ക്ക് ഈ മന്ദിരം സാക്ഷ്യം വഹിക്കും. പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെയും ലോകത്തിന്റെയും വികസനത്തിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 29, 2023, 05:00 am IST
in Editorial

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടതുപോലെ എല്ലാ അര്‍ത്ഥത്തിലും സ്വാതന്ത്ര്യാമൃതകാലത്തെ സൂര്യോദയംതന്നെയാണ്. സ്വതന്ത്ര ഭാരതത്തിന്റെ അധികാരം കയ്യേറ്റ കപട മതേതരവാദികളും സംസ്‌കാരനിന്ദകരുമായ നെഹ്രു കുടുംബം തന്ത്രപൂര്‍വം മറച്ചുവച്ച ധര്‍മനീതിയുടെ ചെങ്കോല്‍ വീണ്ടെടുത്ത് ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ സ്ഥാപിച്ചതിലൂടെ തുടക്കം കുറിച്ച ഉദ്ഘാടന ചടങ്ങുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉജ്വലമായ പ്രസംഗത്തോടെയാണ് സമാപിച്ചത്. സ്വതന്ത്ര ഭാരതത്തിന്റെ അധികാര കൈമാറ്റത്തിന്റെ ഭാഗമായി ബ്രിട്ടീഷ് വൈസ്രോയി മൗണ്ട്ബാറ്റണ്‍ പ്രഭുവില്‍നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഏറ്റുവാങ്ങിയ ചെങ്കോല്‍ ഊന്നുവടിയായി ചിത്രീകരിച്ച് മ്യൂസിയത്തില്‍ ഒളിപ്പിച്ചുവയ്‌ക്കുകയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാരുകള്‍. മോദി സര്‍ക്കാരാണ് ഇത് വീണ്ടെടുത്തത്. അഭിമാനത്തിന്റെ പ്രതീകമായ ഈ ചെങ്കോല്‍  തമിഴ്‌നാട്ടില്‍നിന്നുള്ള ആചാര്യന്മാര്‍ പ്രധാനമന്ത്രിക്ക് കൈമാറിയ മുഹൂര്‍ത്തം അവിസ്മരണീയമായിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍നിന്ന് വിട്ടുനിന്നും, അപവാദ പ്രചാരണം നടത്തിയും ചരിത്രപരമായ ഒരു മുഹൂര്‍ത്തത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ്സും ചില പ്രതിപക്ഷ കക്ഷികളും ഒടുവില്‍ ദല്‍ഹിയില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ ഇളക്കിവിട്ട് ഉദ്ഘാടന പരിപാടി അലങ്കോലപ്പെടുത്താന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. കോണ്‍ഗ്രസ്സിന്റെ അഭ്യര്‍ത്ഥന തള്ളി പ്രതിപക്ഷ കക്ഷികളായ ബിഎസ്പിയും ബിജെഡിയും വൈഎസ്ആര്‍ കോണ്‍ഗ്രസ്സും അകാലിദളുമടക്കം മുപ്പതോളം കക്ഷികളുടെ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടി ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തിരിക്കുകയാണ്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതിനുള്ള പ്രധാന കാരണം അവരുടെ സാമ്രാജ്യത്വ ദാസ്യമാണ്. സ്വന്തം ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച, നൂറുവര്‍ഷമാകാന്‍ പോകുന്ന നിലവിലെ പാര്‍ലമെന്റ് മന്ദിരം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ്സിന് താല്‍പര്യമില്ല. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ടും സാമ്രാജ്യത്വ പതാക താഴ്‌ത്തിക്കെട്ടാന്‍ പോലും തയ്യാറാവാതിരുന്ന ഒരു ഭരണകൂടത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയത്. ലജ്ജാകരമായ ഈ പാരമ്പര്യം കയ്യൊഴിയുന്നതിനെ കോണ്‍ഗ്രസ് ഇഷ്ടപ്പെടുന്നില്ല. ഇതുകൊണ്ടാണ് സ്വതന്ത്ര ഭാരതത്തിന്റെ ഭരണകൂടം നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരത്തെ അംഗീകരിക്കാന്‍ ആ പാര്‍ട്ടി വിസമ്മതിക്കുന്നത്. മാറിയ കാലത്തിന് അനുയോജ്യമായ സൗകര്യങ്ങളോ സജ്ജീകരണങ്ങളോ നിലവിലെ പാര്‍ലമെന്റിന് ഉണ്ടായിരുന്നില്ല. ഇതു കണക്കിലെടുത്താണ് പുതിയ മന്ദിരം നിര്‍മിക്കാന്‍ തീരുമാനിച്ചതും, നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതും. പുതിയ മന്ദിരം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രമേയം പാസാക്കിയിരുന്നു. ജനപ്രതിനിധികളെന്ന നിലയ്‌ക്ക് അംഗങ്ങള്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധമുള്ള സൗകര്യങ്ങള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലുണ്ട്. നിര്‍മാണ പ്രവര്‍ത്തനം നടത്തിയ അറുപതിനായിരത്തോളം വരുന്ന തൊഴിലാളികളുടെ പ്രതിനിധികളെ പ്രധാനമന്ത്രി മോദി ചടങ്ങില്‍ ആദരിച്ചത് പുതിയ കീഴ്‌വഴക്കത്തിന്റെ തുടര്‍ച്ചയാണ്. റെക്കോര്‍ഡ് വേഗത്തില്‍ കാശിധാമിന്റെ പണി പൂര്‍ത്തിയാക്കിയ തൊഴിലാളികളെയും പ്രധാനമന്ത്രി മോദി ആദരിക്കുകയും, അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.

ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷ കക്ഷികളുടെ ശിഥിലീകരണ രാഷ്‌ട്രീയത്തെ പൂര്‍ണമായും അവഗണിക്കുന്ന പ്രസംഗമാണ് പ്രധാനമന്ത്രി മോദി നടത്തിയത്. വികസനത്തിലേക്കു മുന്നേറുന്ന ഒരു രാഷ്‌ട്രത്തിന് ചില അനശ്വര നിമിഷങ്ങളുണ്ടാവുമെന്നും, അത്തരത്തിലൊന്നാണ് ഇതെന്നും പറഞ്ഞ പ്രധാനമന്ത്രി, പുതിയ പാര്‍ലമെന്റ് മന്ദിരം ഒരു കെട്ടിടം മാത്രമല്ലെന്നും അത് ജനാധിപത്യത്തിന്റെ ശ്രീകോവിലും 140 കോടി ജനങ്ങളുടെ സ്വപ്‌ന സാക്ഷാല്‍ക്കാരമാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. സ്വാശ്രയ ഭാരതത്തിന്റെ ഉയര്‍ച്ചയ്‌ക്ക് ഈ മന്ദിരം സാക്ഷ്യം വഹിക്കും. പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെയും ലോകത്തിന്റെയും വികസനത്തിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ എന്നു പറഞ്ഞ പ്രധാനമന്ത്രി, അത് ലോക ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. ജനാധിപത്യം നമ്മുടെ സംസ്‌കാരവും പാരമ്പര്യവുമാണ്. നമ്മുടെ ജനാധിപത്യം നമ്മുടെ പ്രചോദനവും, നമ്മുടെ ഭരണഘടന ദൃഢനിശ്ചയവുമാണ്. ഈ പ്രചോദനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഏറ്റവും നല്ല പ്രതിനിധി പാര്‍ലമെന്റാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ഒന്‍പത് വര്‍ഷക്കാലത്തെ ബിജെപി ഭരണത്തിന്റെ നേട്ടങ്ങള്‍ എടുത്തുകാണിച്ച പ്രധാനമന്ത്രി ദാരിദ്ര്യം തുടച്ചുനീക്കുന്ന ചില ശക്തമായ നടപടികളുടനുണ്ടാകുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തം രാഷ്‌ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സും മറ്റും നിറംകെടുത്താന്‍ ശ്രമിച്ച ഉദ്ഘാടനച്ചടങ്ങ് ഏറെ തിളക്കമുള്ളതായി. ജനാധിപത്യവിരുദ്ധവും രാജ്യവിരുദ്ധവുമായ ഈ നടപടിക്ക് അവര്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരും.

Tags: indiaPrime Minister Narendra Modiപുതിയ പാര്‍ലമെന്‍റ് മന്ദിരംപുതിയ പാര്‍ലമെന്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.