കീവ്: യുക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ. തലസ്ഥാനമായ കീവിന് നേര്‍ക്ക് 54 ഡ്രോണ്‍ മിസൈല്‍ ആക്രമണമാണ് 24 മണിക്കൂറിനിടെ നടത്തിയത്.
ഇതില്‍ 52 ഡ്രോണുകള്‍ പ്രതിരോധ സേന വെടിവച്ചിട്ടതായി യുക്രൈന് അറിയിച്ചു. ആക്രമണങ്ങളില്‍ ഒരാള്‍ മരിച്ചു. താഴേക്ക് പതിച്ച ഡ്രോണ്‍ പൊട്ടിത്തെറിച്ചാണ് യുക്രെയ്ന് പൗരനായ മധ്യവയസ്കന് മരിച്ചത്.
ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് ഹോലോയ്സിവിസ്കി നഗരത്തിലെ ഒരു സംഭരണശാല അഗ്നിക്കിരയായി. കീവിലെ രണ്ട് കെട്ടിടങ്ങളും തീപിടിച്ചു.
എല്ലാ വര്‍ഷവും നടത്തിവരുന്ന ‘ കീവ് ഡേ’ ആഘോഷങ്ങള്‍ ലക്ഷ്യമിട്ടാണ് റഷ്യ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: