ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ദല്‍ഹിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തപ്പോള്‍ നിരവധി ബോളിവുഡ് താരങ്ങള്‍ പ്രശംസയുമായി സാമൂഹ്യ മാധ്യമങ്ങളില്‍ എത്തി. ഇതില്‍ നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഹേമമാലിനി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ശേഷം അകത്ത് പ്രവേശിച്ച് തന്റെ ആരാധകര്‍ക്കായി ഉളളിലെ നിരവധി ചിത്രങ്ങള്‍ പങ്കുവച്ചു.
പൂക്കളുള്ള പിങ്ക് സാരി ധരിച്ച് ‘സത്യമേവ ജയതേ’ എന്ന് ഹിന്ദിയില്‍ കൊത്തിയ ഗേറ്റിന് പുറത്ത് പോസ് ചെയ്യുന്ന ചിത്രവും ഹേമമാലിനി പോസ്റ്റ് ചെയ്തു.
ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഹേമമാലിനി എഴുതി, ‘ഒന്നാം ദിവസം – ധീരമായ ഒരു പുതിയ ലോകത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ് .എല്ലാ വികസിത രാജ്യങ്ങള്‍ക്കുമിടയില്‍ നമുക്ക് അഭിമാനിക്കാം. ജയ് ഹിന്ദ്.
സോനു സൂദ് ട്വീറ്റ് ചെയ്തു- അഭിമാനിക്കൂ, രാഷ്ട്രീയം വേണ്ട..ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷം. ജയ് ഹിന്ദ്.
പുതിയ കെട്ടിടത്തിന്റെ സന്തോഷം പങ്കിടാന്‍ രണ്‍വീര്‍ സിംഗ് ട്വിറ്ററില്‍ കുറിച്ചത് ‘വാസ്തുവിദ്യാ വിസ്മയം’ എന്നാണ്. പുതിയ പാര്‍ലമെന്റ് മന്ദിരം വാസ്തുവിദ്യാ വിസ്മയവും പുരോഗതിയുടെ പ്രതീകവുമാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ അകവശം കാണിക്കുന്ന വീഡിയോ പങ്കുവച്ച് ഷാ റൂഖ് ഖാന് എഴുതിയത് ”നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന, ഈ മഹത്തായ രാഷ്ട്രത്തിലെ ഓരോ പൗരനെയും പ്രതിനിധീകരിക്കുകയും ജനതയുടെ വൈവിധ്യം സംരക്ഷിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് മഹത്തായ പുതിയ വീട് എന്നാണ്. ഒരു പുതിയ ഇന്ത്യയ്ക്കായി ഒരു പുതിയ പാര്‍ലമെന്റ് മന്ദിരം. ഒപ്പം ഇന്ത്യയുടെ പഴയ പാരമ്പര്യവും ഉയര്‍ത്തിക്കാട്ടുന്നു. ജയ് ഹിന്ദ്! എന്റെ പാര്‍ലമെന്റ് എന്റെ അഭിമാനം.’
അക്ഷയ് കുമാറും വീഡിയോ പങ്കുവെച്ച് എഴുതി, ”പാര്‍ലമെന്റിന്റെ മഹത്തായ ഈ പുതിയ കെട്ടിടം കാണുന്നതില്‍ അഭിമാനിക്കുന്നു. ഇത് എക്കാലവും ഇന്ത്യയുടെ വളര്‍ച്ചയുടെ പ്രതീകമായിരിക്കട്ടെ. എന്റെ പാര്‍ലമെന്റ് എന്റെ അഭിമാനം.’
ത്രികോണാകൃതിയിലുള്ള പുതിയ നാല് നില കെട്ടിടത്തിന് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട്. മൂന്ന് പ്രധാന കവാടങ്ങളുണ്ട് — ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ്മ ദ്വാര്‍, കൂടാതെ വിഐപികള്‍ക്കും എംപിമാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രത്യേക പ്രവേശന കവാടങ്ങള്‍ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: