മുംബൈ: കശ്മീര്‍ ഫയല്‍സിനും കേരള സ്റ്റോറിയ്ക്കും ശേഷം ഹിന്ദുത്വവിരുദ്ധവാദികളുടെ ഉറക്കം കെടുത്താന്‍ മറ്റൊരു സിനിമ. വീര്‍ സവര്‍ക്കറുടെ 140ാം ജന്മവാര്ഷിക ദിനത്തില്‍ സവര്‍ക്കറെക്കുറിച്ച് നടന് രണ്‍ദീപ് ഹുഡ സംവിധാനം ചെയ്യുന്ന ‘സ്വാതന്ത്ര്യ വീര്‍സവര്‍ക്കര്‍’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. രണ്‍ദീപ് ഹുഡ തന്നെയാണ് സവര്‍ക്കറായി വേഷമിടുന്നത്.
ബോളിവുഡ് സിനിമ വിശകലനം ചെയ്യുന്ന തരണ്‍ ആദര്‍ശ് ട്വിറ്ററി് പങ്കുവെച്ച ടീസര്‍:
അങ്കിത ലോഖാന്‍ഡെ, അമിത് സിയാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ പ്രധാന ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2023ല്‍ തന്നെ സിനിമ പുറത്തിറങ്ങും. ബ്രിട്ടീഷുകാര്‍ ഏറ്റവുമധികം പിടികൂടാന്‍ ആഗ്രഹിച്ച വിപ്ലവകാരി, ഏറ്റവും ഭയപ്പെടുന്ന വിപ്ലവകാരി, ഭഗത് സിങ്ങിനെയും സുഭാഷ് ചന്ദ്രബോസിനെയും ഖുദിറാം ബോസിനെയും പ്രചോദിപ്പിച്ച നേതാവ്, സായുധ സമരത്തിനെ പ്രചോദിപ്പിച്ച നേതാവ്..തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ ഈ ടീസര്‍ വീര്‍സവര്‍ക്കര്‍ക്ക് നല്കുന്നു.
വീര്സവര്ക്കറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നതാണ് ഈ സിനിമ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി എത്രമാത്രം ത്യാഗങ്ങള്‍ സഹിച്ച നേതാവാണ് വീര്‍ സവര്‍ക്കറെന്ന് ഈ സിനിമ കാണിച്ചുതരും. ഞായറാഴ്ച പുറത്തിറങ്ങിയ ടീസറിന് വന്‍ വരവേല്പാണ്. കശ്മീര്ഫയല്സിനും കേരള സ്റ്റോറിയ്ക്കും ശേഷം ഹിന്ദുത്വത്തിന് വേണ്ടി വാദിക്കുന്ന മറ്റൊരു ചിത്രമായതിനാല്‍ ഈ സിനിമയെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ഉയര്‍ന്നേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: