കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട് നടന് കമല്ഹാസന് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് സംവിധായകന് സുദീപതോ സെന്‍. ചിത്രത്തെ പ്രചാരണസിനിമ എന്നാണ് കമല്ഹാസന് വിളിച്ചത്.
‘നേരത്തെ ഞാന്‍ പ്രതികരിക്കുകയും വിശദീകരിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ഇന്ന് ഞാന്‍ അത് ചെയ്യുന്നില്ല. കാരണം ഇതിനെ പ്രചാരണ സിനിമ എന്ന് വിളിച്ചവര്‍ ചിത്രം കണ്ടതിന് ശേഷം ഇത് നല്ലതാണെന്ന് പറഞ്ഞു. കാണാത്തവര്‍ അതിനെ വിമര്‍ശിക്കുന്നു.’ മറ്റ് തമിഴ്നാട്ടുകാരെപ്പോലെ കമലഹാസനും സിനിമ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും അത് കാണാതെയാണ് അഭിപ്രായം പറയുന്നതെന്നും സുദീപതോ സെന്‍ കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും ചിത്രം റിലീസ് ചെയ്യാത്തത് കൊണ്ട് തന്നെ ഈ ആളുകള്‍ സിനിമ കണ്ടില്ല. അതിനാല്‍ ഇത് പ്രചരണമാണെന്ന് അവര്‍ കരുതുന്നു -സുദീപതോ സെന്‍ പറഞ്ഞു.
കേരളാ സ്റ്റോറിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിച്ചു. അതിനാല്‍ ഇത് ഭരണകക്ഷിയുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി നിര്‍മ്മിച്ച പ്രചാരണ സിനിമയാണെന്ന് വിളിക്കുന്നു. എന്നാലും. ബിജെപിക്ക് പുറമെ കോണ്‍ഗ്രസുകാര്‍ക്കും മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ചിത്രം ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും സുദീപ്തോ അവകാശപ്പെട്ടു. ‘ബിജെപിക്കാര്‍ക്ക് സിനിമ ഇഷ്ടമാണെങ്കില്‍ അത് അവരുടെ സിനിമയാണെന്ന് അര്‍ത്ഥമില്ല.
രാജ്യാന്തര തലത്തില്‍ 37 രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്തു. വിമര്‍ശനം ഉണ്ടായാലും , പ്രേക്ഷകര്‍ തന്നെ വിളിച്ച് അത് ചര്‍ച്ച ചെയ്യുന്നു. അതില്‍ ഖേദമില്ല. ഒരു വ്യക്തി ഇത് കാണാതെയും അഭിപ്രായം പറയാതെയും പ്രചാരണ സിനിമ എന്ന് പറഞ്ഞ് പ്രചാരണം നടത്തുകയാണെന്നും സെന്‍ കമലാഹാസനെ ലക്ഷ്യമിട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: