തിരുവനന്തപുരം: ഭാരതത്തിന്റെ സംസ്കാരത്തെ ഉയര്‍ത്തി പിടിക്കുന്നതും നമ്മുടെ മഹത്തായ ജനാധിപത്യബോധത്തിന്റെ പ്രതീകവുമായ പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിച്ച പ്രതിപക്ഷം ജനാധിപത്യത്തെ പിന്നില്‍ നിന്നു കുത്തുന്നവരാണെന്ന് തെളിയിച്ചിരിക്കുകയാണ്.
രാജ്യത്തിന്റെ ജനാധിപത്യത്തോടും ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പുലര്‍ത്തുന്ന സമീപനത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്. തമിഴ്നാട്ടിലെ സന്ന്യാസിമാര്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കാന്‍ നെഹ്റുവിന് കൊടുത്ത ചെങ്കോല്‍ മോദി സ്ഥാപിച്ചതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് രാജ്യത്തിന്റെ പാരമ്പര്യത്തോടുള്ള നിഷേധാത്മക നിലപാടാണ്.
പുതിയ പാര്‍ലമെന്റ് പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിതമാണെന്നത് ഭാരതീയര്‍ക്ക് അഭിമാനിക്കാവുന്നതാണ്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള രാജ്യത്തിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്നതും ആധുനികത വിളങ്ങുന്നതുമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: