ന്യൂദല്‍ഹി: ഇന്ത്യയുടെ ശക്തി അതിന്റെ വൈവിധ്യത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ശക്തി നമ്മുടെ വൈവിധ്യത്തിലാണെന്നും ഈ രാജ്യത്ത് ഒരുപാട് കാര്യങ്ങളെ കുറിച്ച് അറിയാനുണ്ടെന്നും അദേഹം പറഞ്ഞു. മന്‍കിബാത്തിന്റെ 101ാം എപ്പിസോഡില്‍ ‘യുവസംഗമം’ സംരംഭത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
നമ്മുടെ നാട്ടില്‍ കാണാന്‍ ഒരുപാട് ഉണ്ട്. ഇത് കണക്കിലെടുത്ത് വിദ്യാഭ്യാസ മന്ത്രാലയം ‘യുവസംഗം’ എന്ന പേരില്‍ ഒരു മികച്ച സംരംഭം ആരംഭിച്ചു. വ്യക്തിബന്ധം വര്‍ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ യുവാക്കള്‍ക്ക് പരസ്പരം ഇടപഴകാന്‍ അവസരം നല്‍കുകയുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിന്റെ ഭാഗമായിയെന്നും മന്‍കിബാത്തിന്റെ 101ാം എപ്പിസോഡില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
യുവസംഗമത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി 1,200 യുവാക്കള്‍ രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിയെന്ന്. ജീവിതകാലം മുഴുവന്‍ ഹൃദയത്തില്‍ തങ്ങിനില്ക്കുന്ന ഇത്തരം ഓര്മകളുമായിട്ടാണ് ഇതിന്റെ ഭാഗമായ എല്ലാവരും മടങ്ങുന്നത്. പല വന്‍കിട കമ്പനികളുടെയും സിഇഒമാരും വ്യവസായ പ്രമുഖരും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ നേതാക്കളെ കാണുമ്പോള്‍, അവരും പലപ്പോഴും എന്നോട് പറയാറുണ്ട്, അവര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ അറിയാനും കാണാനും വളരെയധികം കാര്യങ്ങള്‍ ഉണ്ട്, ഓരോ തവണയും നിങ്ങളുടെ ജിജ്ഞാസ വര്‍ദ്ധിക്കും. ഈ ആവേശകരമായ അനുഭവങ്ങളെക്കുറിച്ച് അറിഞ്ഞതിന് ശേഷം നിങ്ങള്‍ക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ തീര്‍ച്ചയായും പ്രചോദനം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും അദേഹം പറഞ്ഞു.
അരുണാചല്‍ പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് യുവാക്കളുമായും പ്രധാനമന്ത്രി സംസാരിച്ചു. ‘യുവ സംഗമം’ എന്ന പേരില്‍ ജനങ്ങളിലേക്കുള്ള സംരംഭത്തിന് കീഴില്‍ യുവാക്കള്‍ യഥാക്രമം രാജസ്ഥാനിലും തമിഴ്നാട്ടിലും സന്ദര്‍ശനം നടത്തി. അരുണാചല്‍ പ്രദേശിലെ ഒരു പ്രതിനിധിയോട് സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു, യുവസംഗമത്തിലെ നിങ്ങളുടെ അനുഭവങ്ങള്‍, അതില്‍ നിങ്ങള്‍ എങ്ങനെ ചേര്‍ന്നു, രാജസ്ഥാനിലെ നിങ്ങളുടെ അനുഭവം എന്നിവയെക്കുറിച്ച് നിങ്ങള്‍ ഒരു ബ്ലോഗ് എഴുതണം, അതുവഴി രാജ്യത്തെ യുവാക്കള്‍ക്ക് യാത്ര അനുഭവിക്കാന്‍ സാധിക്കണമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: