പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനവും ലോക്സഭ സ്പീക്കറിനു സമീപം ചെങ്കോലും പ്രധാനമന്ത്രി സ്ഥാപിച്ചു. ഉദ്ഘാടന പരിപാടികളുടെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുകയും ചെയ്യും. 971 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് ലോകത്തിന്റെ പലഭാഗങ്ങളിലുള്ള മികച്ച വസ്തുക്കള്‍.
ജനാധിപത്യത്തിന്റെ ശ്രീകോവില്‍ നിര്‍മ്മാണത്തില്‍ രാജകീയ പ്രൗഡിവരുത്തിയതും അതുതന്നെയാണ്. നാഗ്പൂരില്‍ നിന്നുള്ള തേക്കുതടിയാണ് പാര്‍ലമെന്റിലെ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇത് മുംബൈയില്‍ നിന്നുമാണ് നിര്‍മ്മിച്ച് എത്തിച്ചത്. അതേസമയം രാജ്യത്തെ തന്നെ ഏറെ പേരുകേട്ട, നമ്പര്‍ വണ്‍ പരവതാനികളാണ് പുതിയ മന്ദിരത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
പരവതാനികള്‍ എത്തിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ നിന്നാണ്. രാജസ്ഥാനില്‍ നിന്നുമാണ് ആവശ്യമായ കൊത്തിയെടുത്ത കല്ലുകള്‍ എത്തിച്ചതെങ്ങില്, തറയില്‍ വിരിച്ച മുള ടൈലുകള്‍ ത്രിപുരയില്‍ നിന്നുമാണ്. ഏറെ പേരുകേട്ട സാന്‍ഡ് സ്റ്റോണുകള്‍ രാജസ്ഥാനിലെ സര്‍മഥുരയില്‍ നിന്നാണ് എത്തിച്ചിട്ടുള്ളത്. ന്യൂദല്‍ഹിയിലെ ചെങ്കോട്ട നിര്‍മ്മിച്ചത് സര്‍മഥുരയിലെ കല്ലുകള്‍ കൊണ്ടായിരുന്നു.
പാര്‍ലമെന്റിലേക്കുള്ള വെള്ള മാര്‍ബിള്‍ അംബാജിയില്‍ നിന്നാണ് കൊണ്ടുവന്നത്. സീലിങ്ങിന് ഉപയോഗിച്ച സ്റ്റീല്‍ ദാമന്‍ ദിയുവില്‍ നിന്നും, ജാളികള്‍ രാജസ്ഥാനിലെ രാജ്നഗര്‍, ഉത്തര്‍പ്രദേശിലെ നോയിഡ എന്നിവിടങ്ങളില്‍ നിന്നുമാണ്. അജ്മേറിലെ ലഖയില്‍ നിന്നുമാണ് റെഡ് ഗ്രാനൈറ്റ് എത്തിച്ചിട്ടുള്ളത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നും ഗ്രീന്‍ സ്റ്റോണും എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: