ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ വികസനത്തിലും കെട്ടിട നിര്‍മ്മാണത്തിലും പ്രവര്‍ത്തിച്ച തൊഴിലാളികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദി നിര്‍മ്മാണ തൊഴിലാളികളെ പ്രത്യേക ഷാളുകള്‍ അണിയിക്കുകയും മെമന്റോകള്‍ കൈമാറുകയും ചെയ്തു.
ശേഷം നടന്ന പൂജയെ തുടര്‍ന്ന് സ്പീക്കറുടെ കസേരയ്ക്ക് തൊട്ടടുത്തുള്ള പുതിയ ലോക്സഭാ ചേംബറില്‍ പ്രധാനമന്ത്രി മോദി ചെങ്കോള്‍ സ്ഥാപിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുന്നതിന് മുമ്പ് ചരിത്രപ്രസിദ്ധമായ ചെങ്കോള്‍ അധീന അതിപഥികള് അദ്ദേഹത്തിന് കൈമാറി. പൂജകള്‍ക്ക് ശേഷം, സര്‍വമത പ്രാര്‍ഥന നടത്തി. ഇതിനു ശേഷം പുതിയ കെട്ടിടത്തിലെ ലോക്സഭയുടെ ചേംബറിന്റെയും രാജ്യസഭാ ചേംബറിന്റെയും പരിസരം വിശിഷ്ടാതിഥികള്‍ സന്ദര്‍ശിക്കും.
രാവിലെ 11:30ന് ലോക്സഭാ സ്പീക്കര്‍, രാജ്യസഭാ അംഗങ്ങള്‍, ചെയര്‍മാനും മറ്റ് വിശിഷ്ടാതിഥികളും ഉള്‍പ്പെടെ എല്ലാ ക്ഷണിതാക്കളും പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ ലോക്സഭാ ചേംബറില്‍ പരിപാടികള്‍ക്കായി എത്തും. ഉദ്ഘാടനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഡെപ്യൂട്ടി രാജ്യസഭാ ചെയര്മാന് ഹരിവന്ഷ് പ്രസംഗം നടത്തും. തുടര്‍ന്ന് അദ്ദേഹം രാജ്യസഭാ ചെയര്‍മാനു ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധങ്കറിനെ പ്രതിനിധീകരിച്ച് അഭിനന്ദന സന്ദേശം വായിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു എഴുതിയ സന്ദേശവും ചടങ്ങില്‍ വായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: