ചെന്നൈ: ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള ഉദയനിധി സ്റ്റാലിന്‍ ഫൗണ്ടെഷന്റെ 36.3 കോടിയുടെ സ്വത്തുക്കളും ബാങ്കിലെ 34.7 ലക്ഷം നിക്ഷേപവും ഇഡി കണ്ടുകെട്ടി. ലൈക ഗ്രൂപ്പിന്റെ 300 കോടി രൂപ കല്ലാല്‍ ഗ്രൂപ്പും മറ്റു ചിലരും തട്ടിയെടുത്തു എന്ന കേസിലാണ് ഇഡി നടപടി. ഈ അഴിമതി തുകയുടെ ഒരു കോടി രൂപ ഉദയനിധി സ്റ്റാലിന്‍ ഫൗണ്ടേഷന്‍ കൈപ്പറ്റിയതിന്റെ തെളുവുകള്‍ ഇഡി കണ്ടെടുത്തിട്ടുണ്ട്.
ഇഡിയുടെ ട്വീറ്റ് :
ചെന്നൈയിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടന്നത്. കല്ലാല്‍ ഗ്രൂപ്പും മറ്റും ചെയ്ത സാമ്പത്തിക തട്ടിപ്പിന്റെ പേരിലാണ് ഇഡി താല്‍ക്കാലികമായി ഉദയനിധി സ്റ്റാലിന്‍ ഫൗണ്ടേഷന്റെ പേരിലുള്ള 36.3 കോടി സ്വത്തുക്കളും 34.7 ലക്ഷം രൂപം കണ്ടുകെട്ടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: