കൊച്ചി: അറബിക്കടലില്‍നിന്ന് നാവികസേനയും നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും ചേര്‍ന്നു 25,000 കോടി രൂപയുടെ രാസലഹരി പിടികൂടിയ സംഭവത്തില്‍, ലഹരി കടത്തിയ ചരക്കുയാനം മുക്കി കടന്നുകളഞ്ഞ അഞ്ച് കൂട്ടുപ്രതികളുടെ വിവരങ്ങള്‍ എന്‍സിബിക്ക് ലഭിച്ചു. ഇവരും പാകിസ്ഥാന് സ്വദേശികളാണെന്നാണ് വിവരം.
അറസ്റ്റിലായ സുബൈറിനെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളുടെ വിവരങ്ങള്‍ ലഭിച്ചത്. ഇവരെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന് എന്‍സിബി വൃത്തങ്ങള്‍ പറഞ്ഞു. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സുബൈറിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. ഇയാളെ ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തു.
രാസ ലഹരിയുടെ ഉറവിടം, ലഹരി സംഘത്തിലെ കൂട്ടാളികള്‍, ഇവര്‍ സഞ്ചരിച്ച വഴി എന്നിവയില്‍ കൂടുതല്‍ വിവരങ്ങള്‍ എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രതി സുബൈറിന്റെ പൗരത്വം സംബന്ധിച്ച കാര്യത്തില്‍ ദുരൂഹതകള്‍ നീങ്ങിയിട്ടില്ല. ഇയാള്‍ പാക് പൗരനാണെന്ന നിലപാടിലാണ് എന്‍സിബി. പൗരത്വത്തെ കുറിച്ച് ചോദിക്കുമ്പോളെല്ലാം വ്യത്യസ്ത മറുപടിയാണ് സുബൈര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: