ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് അദീനാം (പുരോഹിതന്മാര്) ചെങ്കോല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി. പ്രധാനമന്ത്രി മോദിക്ക് പ്രത്യേക ഉപഹാരവും ആചാര്യര്‍ സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചാണ് ചടങ്ങ് നടന്നത്. ചെങ്കോല്‍ നല്‍കിയതിനു പിന്നാലെ പ്രധാനമന്ത്രിക്ക് അനുഗ്രഹവും നല്കി. ധര്‍മ്മപുരം, തിരുവാവാടുതുറൈ എന്നിവിടങ്ങളിലെ സന്ന്യാസിമാരാണ് രാജ്യതലസ്ഥാനത്തെത്തിയത്.
നാളെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് മന്ദിരത്തില്‍ ചരിത്രപരമായ ചെങ്കോല്‍ സ്ഥാപിക്കും. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍ നിന്ന് 21 മഠാതിപതികളാണ് ദല്‍ഹിയിലേക്ക് എത്തിയത്. ധര്‍മ്മപുരം അധീനം, പളനി അധീനം, വിരുദാചലം അധീനം, തിരുക്കോയിലൂര്‍ അധീനം തുടങ്ങിയ മഠാധിപതികളാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈയില്‍ നിന്ന് ദല്‍ഹിയിലേക്ക് പുറപ്പെട്ടത്.
ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമാണ് ചെങ്കോലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച പറഞ്ഞിരുന്നു. ചരിത്രപ്രസിദ്ധമായ ചെങ്കോല്‍ സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യവും പവിത്രവുമായ സ്ഥലമാണ് പാര്‍ലമെന്റ് മന്ദിരമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: