വാരാണസി: ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിലെ നാല് ദിവസത്തെ ഗുസ്തി മത്സരങ്ങള്‍ക്ക് തുടക്കമായി. ഇതിന് മുന്നോടിയായി റഫറിമാരുടെയും സാങ്കേതിക ഉദ്യോഗസ്ഥരുടെയും യോഗം നടന്നു.
ഐഐടി ബിഎച്ച്യുവിലെ സ്റ്റുഡന്റ് ആക്ടിവിറ്റി സെന്ററില്‍ 30 വ്യത്യസ്ത ഭാര വിഭാഗങ്ങളിലായാണ് ഗുസ്തി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഗ്രീക്കോ-റോമന്‍, ഫ്രീസ്റ്റൈല്‍, വനിതാ വിഭാഗത്തില്‍ ഗുസ്തി മത്സരം സംഘടിപ്പിക്കും.
57, 61, 65, 70, 74, 79, 86, 92, 97, 125 കിലോഗ്രാം വിഭാഗങ്ങളിലായാണ് ഫ്രീസ്റ്റൈല്‍ ഗുസ്തി മത്സരങ്ങള്‍ നടക്കുകയെന്ന് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്ന കോ-ഓര്‍ഡിനേറ്റര്‍ നിഖില്‍ സിംഗ് പറഞ്ഞു. സമാനമായി 55, 60, 63, 67, 72, 77, 82, 87, 97, 130 കിലോഗ്രാം ഭാര വിഭാഗങ്ങളിലായാണ് ഗ്രീക്കോ-റോമന്‍ മത്സരങ്ങള്‍ നടക്കുക.
വനിതാ വിഭാഗത്തില്‍ 50, 53, 55, 57, 59, 62, 65, 68, 72, 76 കിലോഗ്രാം ഭാരോദ്വഹന വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: