Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ പാര്‍ലെമെന്‍റ് മന്ദിരം ഭാരതത്തിന്റെ നിര്‍മാണ വിസ്മയം; മിഴി തുറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ലോക്‌സഭാ ചേംബറിന്റെ ഉള്‍വശം ദേശീയപക്ഷി മയിലിനെ പ്രമേയമാക്കിയും രാജ്യസഭാ ചേംബറിന്റെ ഉള്‍വശം ദേശീയ പുഷ്പം താമര പ്രമേയമാക്കിയുമാണ് പണിതിരിക്കുന്നത്. അംഗങ്ങള്‍ക്ക് പരസ്പരം ഇടപഴകാനായി സെന്‍ട്രല്‍ ലോഞ്ച് ഒരുക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2023, 01:33 pm IST
in India

ന്യൂദല്‍ഹി : പാരമ്പര്യത്തെയും ആധുനികതയെയും കുറ്റമറ്റ രീതിയില്‍ സമന്വയിപ്പിച്ചുകൊണ്ട് ഭാരത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം ഒരുങ്ങിക്കഴിഞ്ഞു. ചരിത്ര മുഹൂര്‍ത്തത്തിനായി ഭാരതീയര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാര്‍ലമെന്റിനോട് കിടപിടിക്കുന്നതല്ല. മറിച്ച് അതിനും മുകളില്‍ രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും ഒത്തിണക്കി കൊണ്ടാണ് സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത്.  

പ്രധാനമന്ത്രി നരേന്ദ്രമദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ധീരദേശാഭിമാനി വീരസവര്‍ക്കറുടെ 140-ാം ജന്മദിനത്തിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്‌ട്രത്തിന് സമര്‍പ്പിക്കപ്പെടുന്നത്. പുതിയ പാര്‍ലമെന്റ് അപ്പര്‍ ഹൗസിലെ ലോട്ടസ്-തീം ഉള്ള ഇന്റീരിയറുകളാല്‍ പ്രൗഢഗംഭീരമാണ്. വിശുദ്ധിയുടെയും പ്രബുദ്ധതയുടെയും പ്രതീകമായ താമര, നമ്മുടെ നിയമനിര്‍മ്മാണപ്രക്രിയയുടെ സത്തയെ തികച്ചും ഉള്‍ക്കൊള്ളുന്നതായി മാറും.

ലോക്‌സഭാ ചേംബറിന്റെ ഉള്‍വശം ദേശീയപക്ഷി മയിലിനെ പ്രമേയമാക്കിയും രാജ്യസഭാ ചേംബറിന്റെ ഉള്‍വശം ദേശീയ പുഷ്പം താമര പ്രമേയമാക്കിയുമാണ് പണിതിരിക്കുന്നത്. അംഗങ്ങള്‍ക്ക് പരസ്പരം ഇടപഴകാനായി സെന്‍ട്രല്‍ ലോഞ്ച് ഒരുക്കിയിട്ടുണ്ട്. ദേശീയ വൃക്ഷമായ ആല്‍മരത്തെ അടിസ്ഥാനമാക്കിയാണ് സെന്‍ട്രല്‍ ലോഞ്ച് ഒരുക്കിയിരിക്കുന്നത്. നടുമുറ്റത്ത് ആല്‍മരവുമുണ്ട്. രാജ്യസഭയിലെ ഇരിപ്പിടങ്ങളുടെ എണ്ണം 250 ല്‍ നിന്ന് 384 ആക്കുകയും ലോക്സഭയിലെ സീറ്റിങ് കപ്പാസിറ്റി 550ല്‍ നിന്ന് 888 ആക്കിയും ഉയര്‍ത്തിയിട്ടുണ്ട്.  

സുരക്ഷാ കാര്യങ്ങളില്‍ ഒരു പിഴവും വരുത്താനാകാത്ത വിധത്തില്‍ കൂടിയാണ് സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണം. രാജ്യസഭയിലെ ഇരിപ്പിടങ്ങളുടെ എണ്ണം 250 ല്‍ നിന്ന് 384 ആയി ഉയര്‍ന്നു. ലോക്സഭയിലെ സീറ്റിങ് കപ്പാസിറ്റി 550ല്‍ നിന്ന് 888 ആയി ഉയര്‍ത്തി. നിലവില്‍  ഡല്‍ഹിയും പരിസരവും സീസ്മിക് സോണ്‍ IV ആണെങ്കിലും ഒരു പടികൂടി കടന്ന് സീസ്മിക് സോണ്‍ V മാനദണ്ഡപ്രകാരാമാണ് നിര്‍മിച്ചിട്ടുള്ളത്.

ആത്മനിര്‍ഭരതയുടെ പ്രതീകമായി രാജ്യതലസ്ഥാനത്തു ഉയര്‍ന്നിരിക്കുന്ന പുതിയ പാര്‍ലമെന്റ് ഒരു വാസ്തുവിദ്യാ വിസ്മയം എന്നതിനൊപ്പം  സാമ്പത്തിക, തൊഴില്‍ മേഖലയില്‍ വലിയൊരു ഉത്തേജനം കൂടിയാണ്. ഇത് 23 ലക്ഷം തൊഴില്‍ ദിനങ്ങളാണ് സൃഷ്ട്ടിച്ചത്. കൂടാതെ വ്യാവസായിക സാമൂഹിക മേഖലുടെ വളര്‍ച്ചയ്‌ക്കും മുതല്‍ക്കൂട്ടായിട്ടുണ്ട്. 26045 മെട്രിക് ടണ്‍ സ്റ്റീലും 63807 മെട്രിക് ടണ്‍ സിമന്റുമാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.  

പഴകെട്ടിടത്തിന്റെ പോരായ്‌മകളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് പുതിയ മന്ദിരത്തിന്റെ നിര്‍മാണം. സീറ്റിങ് കപ്പാസിറ്റി ഉയര്‍ത്തുന്നത് ഉള്‍പ്പടെ സംവിധാനങ്ങളില്‍ ഒന്നും പാഴാക്കാതെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തി മികച്ച സൗകര്യങ്ങളാണ് സെന്‍ട്രല്‍ വിസ്തയിലുള്ളത്. ഒപ്പം ഭാരതത്തിന്റെ കലാസൃഷ്ടികളും പാര്‍ലമെന്റിന്റെ ചുമരുകള്‍ക്ക് കൂടുതല്‍ മികവേകും. ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന 5000ത്തോളം കലാസൃഷ്ടികളാണ് വിവിധ രീതിയില്‍ മന്ദിരത്തിന്റെ അകത്തളങ്ങളെ അലങ്കരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം കലാകാരന്മാരുടേതാണ് ഈ സൃഷ്ടികള്‍.  

മൂന്ന് പ്രധാന കവാടങ്ങള്‍ക്ക് പേരും നല്‍കിയിട്ടുണ്ട്. ജ്ഞാനദ്വാര്‍, ശക്തിദ്വാര്‍, കര്‍മദ്വാര്‍ എന്നിങ്ങനെയാണ് പേരുകള്‍. പ്രവേശന കവാടങ്ങളിലായി ആന, കുതിര, ഗരുഡന്‍, ഹംസം, മകരമത്സ്യം, ശാര്‍ദൂല എന്നിവയുടെ പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. എംപിമാര്‍ക്കും വിഐപികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി പ്രത്യേക പ്രവേശന കവാടങ്ങള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലുണ്ട്. മന്ത്രിമാരുടെയും എംപിമാരുടെയും ഓഫീസുകള്‍, എംപിമാര്‍ക്കായി ലോഞ്ച്, ലൈബ്രറി, വിവിധ കമ്മിറ്റികള്‍ക്കായി സമ്മേളനമുറികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായ എച്ച്‌സിപി ഡിസൈനാണ് പുതിയ മന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത്. ബിമല്‍ പട്ടേലാണ് ആര്‍ക്കിടെക്റ്റ്. കേന്ദ്രപൊതുമരാമത്ത് വകുപ്പിന് കീഴില്‍ ടാറ്റാ പ്രൊജക്ട്‌സ് ആണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ മാറ്റം, ഉള്ളിലേക്കുള്ള  പ്രവേശനക്ഷമതയിലും അതുപോലെ സംവാദങ്ങളിലും ചര്‍ച്ചകളിലും ഏര്‍പ്പെടുമ്പോള്‍ കൂടുതല്‍ കാര്യക്ഷമത കൈവരിക്കുന്നതിലും പ്രതിഫലിക്കും എന്നതില്‍ തര്‍ക്കമില്ല. പൂര്‍ണമായും ഭാരതീയമായ ഇന്‍ഫ്രാസ്ട്രക്ചറുകളും അത്യന്താധുനിക സൗകര്യങ്ങളും കൊണ്ട് തീര്‍ത്തിട്ടുള്ള സെന്‍ട്രല്‍ വിസ്ത പുതിയ ചരിത്രം തന്നെയാണ് സൃഷ്ടിക്കുന്നത്.

Tags: പാര്‍ലമെന്റ്കേന്ദ്ര സര്‍ക്കാര്‍പുതിയ പാര്‍ലമെന്‍റ് മന്ദിരംസെന്‍ട്രല്‍ വിസ്റ്റാസെന്‍ട്രല്‍ വിസ്റ്റാ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.