ന്യൂദല്‍ഹി: ബിഎസ്പിയും ജെഡിഎസും അകാലിദളും പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചതോടെ പുതിയ പാര്‍ലമെന്റ് മന്ദിരോദ്ഘാടനച്ചടങ്ങിലെത്തുന്ന രാഷ്ട്രീയ കക്ഷികളുടെ എണ്ണം 25 ആയി.
പ്രതിപക്ഷമൊന്നാകെ ചടങ്ങ് ബഹിഷ്കരിക്കുമെന്ന പ്രഖ്യാപനമാണ് ദേവഗൗഡയുടെയും മായാവതിയുടെയും തീരുമാനത്തോടെ തകര്‍ന്നത്. പ്രതിപക്ഷനിരയിലെ ഇരുപത് പാര്‍ട്ടികളാണ് ഇപ്പോഴും ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് പറയുന്നത്. വീരസവര്‍ക്കറുടെ ജയന്തിദിനത്തില്‍ മേയ് 28ന് പാര്‍ലമെന്റ് മന്ദിര സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവരാണ്:
ബിജെപി, ശിവസേന(ഷിന്‍ഡെ), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി, സിക്കിം ക്രാന്തികാരി മോര്‍ച്ച, രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി, അപ്നാദള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, തമിള്‍ മാനില കോണ്‍ഗ്രസ്, എഐഎഡിഎംകെ, ആള് ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്, മിസോ നാഷണല്‍ ഫ്രണ്ട്, യുവജന ശ്രമിക റിതി കോണ്‍ഗ്രസ് പാര്‍ട്ടി, തെലുങ്കുദേശം പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍, ബിജുജനതാദള്‍, ജനനായക് പാര്‍ട്ടി, ഐടിഎഫ്ടി, ബോഡോ പീപ്പിള്‍സ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ആസം ഗണ പരിഷദ്. ബഹുജന്‍ സമാജ് പാര്‍ട്ടി, ജനതാദള്‍ സെക്യുലര്‍, പട്ടാളിമക്കള്‍ കച്ചി, ഇന്ത്യ മക്കള്‍ കല്‍വി മുന്നേറ്റ കഴകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: