ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു ജാര്‍ഖണ്ഡിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ന്യൂദല്‍ഹിയില്‍ മടങ്ങിയെത്തി. ജാര്‍ഖണ്ഡില്‍ അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക വിദ്യ, നീതിന്യായ വ്യവസ്ഥ, ഉന്നത വിദ്യാഭ്യാസരംഗത്തെ വളര്‍ച്ച, സംരംഭകത്വം, ആദിവാസി സ്ത്രീകളുടെ ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളില്‍ രാഷ്ട്രപതി സംബന്ധിച്ചു.
രാജ്ഭവനില്‍ സാംസ്കാരിക പരിപാടികളോടെ ഊഷ്മളമായ സ്വീകരണമാണ് രാഷ്ട്രപതിക്ക് കഴിഞ്ഞ ദിവസം നല്‍കിയത്. സഹകരണവും കൂട്ടായ മനോഭാവവും സജീവമായി നിലനിര്‍ത്താന്‍ ജാര്‍ഖണ്ഡിലെ ജനങ്ങളോട് രാഷ്ട്രപതി അഭ്യര്‍ത്ഥിച്ചു.ദിയോഗഡിലെ ബാബ ബൈദ്യനാഥം ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തുന്ന നാലാമത്തെയും ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു.
സന്ദര്‍ശന വേളയില്‍ 165 ഏക്കര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കോടതി പരിസരമായ ജാര്‍ഖണ്ഡ് ഹൈക്കോടതി അവര്‍ ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏതെങ്കിലും ഐഐഐടിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്ന ആദ്യത്തെ രാഷ്ട്രപതി കൂടിയായി ദ്രൗപതി മുര്‍മു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: