തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള യാത്ര സുഗമമാക്കാന്‍ പുതിയ ഇ ഗേറ്റ് സംവിധാനം ഒരുങ്ങി.യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ചെയ്ത ശേഷം ബോര്‍ഡിങ് പാസ്സ് ഇ ഗേറ്റുകളില്‍ സ്കാന്‍ ചെയ്ത് സെക്യൂരിറ്റി ഹോള്‍ഡിംഗ് ഏരിയയിലേക്ക് (എസ്എച്ച്എ) പ്രവേശിക്കാം.
വിമാനത്താവളത്തിന്റെ ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകളുടെ പ്രീസെക്യൂരിറ്റി ഹോള്‍ഡ് ഏരിയയിലാണ് ക്യു ആര് കോഡ് സ്കാനറോടുകൂടിയ 6 ഇഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ ഉദ്യോഗസ്ഥര്‍ ബോര്‍ഡിങ് പാസ് നേരിട്ട് പരിശോധിച്ചു യാത്രക്കാരെ കടത്തിവിടുന്ന രീതിയായിരുന്നു.ഇ ഗേറ്റ് വരുന്നത്തോടെ യാത്രക്കാര്‍ക്ക് പരിശോധനാ നടപടികള്‍ വേഗത്തിലാക്കാനും തിരക്കുള്ള സമയങ്ങളില്‍ ഏറെ നേരം വരി നില്‍ക്കേണ്ടി വരുന്നത് ഒഴിവാക്കാനും കഴിയും. എയര്‍ലൈനുകള്‍ക്ക് ടെര്‍മിനലിനുള്ളില്‍ യാത്രക്കാര്‍ എവിടെയാണെന്ന് എളുപ്പത്തില്‍ കണ്ടെത്താനും വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും ഇ ഗേറ്റുകള്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: