കൊല്ലം; അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയായ ഫോമയുടെ കേരള കൺവെൻഷൻ ജൂൺ മൂന്ന്, നാല് തീയതികളിൽ കൊല്ലം ബീച്ച് ഹോട്ടലിൽ നടക്കും. അമേരിക്കൻ മലയാളി സംഘടനകളുടെ ഏറ്റവും വലിയ കൂട്ടായ്മായാണ് ഫോമ .വിപുലമായ നിരവധി പരിപാടികളോടെയാണ് ഇത്തവണ കൺവെൻഷൻ നടക്കുകയെന്ന് പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് അറിയിച്ചു.
നാടിന്റെ ഒന്നടങ്കം ആദരവു നേടുന്ന നിരവധി കർമ്മ പദ്ധതികളാണ് ഫോമാ ഇക്കുറി വിഭാവനം ചെയ്തിരിക്കുന്നത്. സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പദ്ധതികൾക്ക് സമ്മേളനം രൂപം നൽകും. അടുത്ത വർഷം അമേരിക്കയിൽ നടക്കുന്ന സമ്മേളനം വരെ നീണ്ടു നിൽക്കുന്ന പദ്ധതികളാണ് രൂപകൽപന ചെയ്യുക. നിരാലബർക്കു കൈത്താങ്ങാകാവുന്ന പ്രത്യക പരിപാടികൾക്കാണ് ഊന്നൽ നൽകുക. വീടില്ലാത്തവർക്ക് വീട് വച്ച് കൊടുക്കുക മാത്രമല്ല അവരുടെ തുടർന്ന് വരുന്ന ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന രീതിയിൽ ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തുകയെന്ന് ഭാരവാഹികൾ അറിയിച്ചു. അവശത അനുഭവിക്കുന്ന നിരവധി ആളുകൾക്ക് ആരോഗ്യ വിദ്യാഭ്യാസ വികസനവും ഉറപ്പാക്കും.
ഗോവ ഗവർണർ അഡ്വ ശ്രീധരൻ പിള്ള സമ്മേളനം ഉത്‌ഘാടനം ചെയ്യും.ഫോമാ പ്രസിഡണ്ട് ഡോക്ടർ ജേക്കബ് തോമസ് അധ്യക്ഷനായിരിക്കും. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
ഫോമാ വിമെൻസ് ഫോറം കുട്ടികൾക്ക് സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോറം ചെയർപേഴ്സൺ സുജ ഔസോ വൈസ് ചെയർ പേഴ്സൺ മേഴ്സി സാമുവേൽ, സെക്രട്ടറി രേഷ്മ രഞ്ജൻ, ട്രഷറാര സുനിത പിള്ള, നാഷണൽ കമ്മിറ്റി കോ ഓർഡിനേറ്റർ അമ്പിളി സജിമോൻ, റ്റീന ആശിഷ് എന്നിവരാണ് സ്കോളർഷിപ്പ് വിതരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ഫോമാ പ്രസിഡണ്ട് ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറാർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി പള്ളിക്കൽ, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജോമോൾ ശ്രീധർ, ജോയിന്റ് ട്രഷറാർ ജെയിംസ് ജോർജ്, കേരള കൺവെൻഷൻ ചെയർമാൻ തോമസ് ഒലിയാം കുന്നേൽ തുടങ്ങിയവർ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: