കൊട്ടാരക്കര: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ മൂന്നു ദിവസത്തെ 57-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊട്ടാരക്കരയില്‍ തുടക്കം. രാവിലെ 10ന് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി യോഗം കിഴക്കേക്കര എന്‍എസ്എസ് കരയോഗ മന്ദിരം ഹാളില്‍ ചേരും.സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 27ന് രാവിലെ 10ന് സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ മാതൃശക്തി സംഗമത്തിന് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി ദീപം തെളിയിക്കും. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മാതൃസമിതി സംസ്ഥാന അധ്യക്ഷ കുസുമം രാമചന്ദ്രന് അധ്യക്ഷത വഹിക്കും.
കേന്ദ്ര വിദേശകാര്യ-സാംസ്കാരിക വകുപ്പ് സഹമന്ത്രി മീനാക്ഷി ലേഖി മുഖ്യാതിഥിയാകും. ചലച്ചിത്രതാരം മേനക സുരേഷ്, കൃഷ്ണമണി, സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിക്കും. വൈകിട്ട് നാലിന് ശോഭായാത്രയും ഭക്തജനസംഗമവും. ഭക്തജനസംഗമം മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. വിനായക എസ്. അജിത്കുമാര്‍ അധ്യക്ഷത വഹിക്കും. സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. സംവിധായകന് രാമസിംഹന് ഈ വര്‍ഷത്തെ മാധവ്ജി പുരസ്കാരം സമര്‍പ്പിക്കും.
28ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബാലറാം മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ക്ഷേത്രഭരണം വിശ്വാസികളെ ഏല്‍പ്പിക്കുക, കേരളത്തിന്റെ പ്രകൃതി സംരക്ഷണവും സാംസ്കാരിക പൈതൃക സംരക്ഷണവും ഉറപ്പാക്കുന്നതിന് ക്ഷേത്രസങ്കേതങ്ങള്‍ കേന്ദ്രീകരിച്ചു നടപ്പാക്കേണ്ട പദ്ധതികള്‍, ക്ഷേത്രത്തോടനുബന്ധിച്ച് കൂടുതല്‍ സനാതന ധര്‍മ പാഠശാലകള്‍ ആരംഭിക്കുക എന്നി വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ.എസ്. നാരായണന്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ തേബ്ര വേണുഗോപാല്‍, ദേവസ്വം സമിതിയംഗം ഡി. രാജേന്ദ്രന്, മേഖലാ പ്രസിഡന്റ് എന്‍. ശശിധരന്‍പിള്ള, സംസ്ഥാന സെക്രട്ടറി ജയ, സംസ്ഥാന മാതൃസമിതി സെക്രട്ടറി ലക്ഷ്മി പ്രിയ, ജില്ലാ സെക്രട്ടറി എന്‍. രാധാകൃഷ്ണപിള്ള, സംസ്ഥാന ട്രഷറര്‍ രാമസ്വാമി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: