റോം: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനായി കാത്തിരിക്കുന്ന ഇന്റര്‍മിലാന്‍ കോപ്പ ഇറ്റാലിയ കിരീടം നിലനിര്‍ത്തി. ഫൈനലില്‍ ഫിയോറെന്റീനയെ തോല്‍പ്പിച്ചാണ് തുടര്‍ച്ചയായി രണ്ടാം വട്ടവും കോപ്പ ഇറ്റാലിയ സ്വന്തമാക്കിയത്.
ഫയോറെന്റീനയ്‌ക്ക് പിന്നില്‍ നിന്ന ശേഷം ഇന്റര്‍മിലാന്‍ നായകന്‍ ലൗട്ടരോ മാര്‍ട്ടിനെസ് നേടിയ ഇരട്ടഗോളിലാണ് മത്സരം തിരിച്ചുപിടിച്ച് കപ്പടിച്ചത്. കളിയിലെ മൂന്ന് ഗോളുകളും നേടിയത് അര്‍ജന്റീന താരങ്ങളാണെന്ന പ്രത്യേകത കൂടി ഇത്തവണത്തെ കോപ്പ ഇറ്റാലിയ ഫൈനലിനുണ്ട്.
റോമില്‍ നടന്ന ഫൈനല്‍ മത്സരത്തിന്റെ തുടക്കത്തിലേ തന്നെ ഇന്റര്‍ ഞെട്ടി. അര്‍ജന്റീന സ്‌ട്രൈക്കര്‍ നിക്കോളാസ് ഗോന്‍സാലെസിലൂടെ ഫിയോറെന്റീന മൂന്നാം മിനിറ്റില്‍ മുന്നിലെത്തി. ആദ്യപകുതി പിരിയും മുമ്പ് തന്നെ ഇന്റര്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചു. 29-ാം മിനിറ്റില്‍ ഫിയോറെന്റീനയുടെ ശക്തമായ പ്രതിരോധത്തെ ഭേദിച്ചുകൊണ്ടാണ് ലൗട്ടരോ മാര്‍ട്ടിനെസ് തന്റെ ടീമിനെ ഒപ്പമെത്തിച്ചത്. എട്ട് മിനിറ്റ് ശേഷം അത്യുഗ്രന്‍ വോളിയിലൂടെ ലൗട്ടരോ ടീമിന് വിജയഗോളും സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: