വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ഇന്ത്യയില്‍ ഫാക്ടറി തുടങ്ങിയേക്കും. ലോകത്തെ എണ്ണം പറഞ്ഞ കോടീശ്വരനും ടെസ്ല ഉടമയുമായ ഇലോണ്‍ മസ്ക് ഒരഭിമുഖത്തില്‍ ഇക്കാര്യം സൂചിപ്പിച്ചു. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മസ്ക് അയച്ച വിദഗ്ധ സംഘം ഇവിടെയെത്തിയിരുന്നു. പിന്നാലെയാണ്, ഇന്ത്യയില്‍ ടെസ്ല ഫാക്ടറി സ്ഥാപിക്കുമെന്ന സൂചന മസ്ക് നല്‍കിയത്.
ടെസ്ല ഇന്ത്യയിലേക്ക് വികസിക്കാനുള്ള സാധ്യതയുണ്ടെന്നും അനുയോജ്യമായ സ്ഥലം നോക്കുകയാണെന്നും മസ്ക് വാള്‍സ്ട്രീറ്റ് ജേണലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ വര്‍ഷം ഒടുവില്‍ ഇതിനുള്ള സ്ഥലം കണ്ടെത്തും. പുതിയ ഫാക്ടറി നിര്‍മിക്കാന്‍ മത്സരിക്കുന്നതില്‍ ഇന്ത്യ നല്ലൊരു സ്ഥലമല്ലേ എന്ന ചോദ്യത്തോട് തീര്‍ച്ചയായും എന്നും അദ്ദേഹം മറുപടി നല്കി.
ടെസ്ല കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതില്‍ തീരുവ ഇളവ് വേണമെന്ന മസ്കിന്റെ ആവശ്യം ഇന്ത്യ തള്ളിയിരുന്നു. ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കാം എന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ടെസ്ലയിലെ വിദഗ്ധര്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ കാര്യം മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് മസ്കും ഇതിലേക്ക് വിരല്‍ചൂണ്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: