സിനിമയില്‍ അവസരം തേടി നടന്ന ആദ്യ കാലങ്ങളില്‍ തനിക്ക് നേരെയുണ്ടായ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി സംഗീത ഒദ്വാനി. പ്രശസ്തനും സ്വാധീനവുമുള്ള ഒരു സിനിമാനിര്‍മ്മാതാവ് ഒരിക്കല്‍ ഒറ്റയ്ക്ക് കാണണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നും തന്റെ സുഹൃത്തിനെ കൂടെ കൂട്ടിയപ്പോള്‍ അയാള്‍ കൂടിക്കാഴ്ച ഒഴിവാക്കിയെന്നും സംഗീത പറഞ്ഞു.
അഭിഷേക് ബച്ചന് നായകനായ ദി ബിഗ് ബുള്‍ (2021), ശുഭ് മംഗള്‍ മേ ദംഗല്‍ തുടങ്ങിയ ഷോകളിലെ വേഷങ്ങളിലൂടെയാണ് സംഗീത അറിയപ്പെടുന്നത്. മുംബൈയിലെ തന്റെ ആദ്യ ദിവസങ്ങളില്‍ ഒരു സുഹൃത്തിനൊപ്പം ഓഡിഷന് പോയെന്നും പിന്നീട് നിര്‍മ്മാതാവിനെ കാണാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും സംഗീത പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അഭിനേതാവ് കൂടിയായ സുഹൃത്ത് സൊണാലിയെ കൂടി കൂട്ടിക്കൊണ്ടുപോയപ്പോള്‍, നിര്‍മ്മാതാവ് കൂടിക്കാഴ്ചയ്ക്ക് തയാറാകാതെ തനിച്ച് കാണാനാണ് ആവശ്യപ്പെട്ടതെന്ന് പറയുകയായിരുന്നു.
ഒരു നല്ല ബ്രേക്ക് ലഭിക്കാന്‍ ഒരു നടി വിട്ടുവീഴ്ച ചെയ്യണമെന്നറിഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്ന് പോയെന്ന് സംഗീത പറഞ്ഞു. എന്നാല്‍ ദൈവാനുഗ്രഹത്താല്‍ തനിക്ക് പിന്നീട് നല്ല അവസരം ലഭിച്ചു. ശരിക്കും കുറുക്കുവഴി തിരഞ്ഞെടുക്കണോ അതോ അവരവരുടെ കഴിവിലുളള വിശ്വാസത്തോടെ ശ്രമിക്കുന്നത് തുടരണോ എന്നത് ഒരു വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു.
ടിവി വ്യവസായത്തിലും ബോളിവുഡിലും കാസ്റ്റിംഗ് കൗച്ച് സംസ്കാരത്തിനെതിരെ നിരവധി താരങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഈ വര്‍ഷം ആദ്യം, നടന് ജതിന് സിംഗ് ജംവാള്‍ ഒരു മാധ്യമതമത്തിന് നല്കിയ അഭിമുഖത്തില്‍ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നതിന്റെ ദുരനുഭവത്തെ കുറിച്ച് പറഞ്ഞിരുന്നു. അടിവസ്ത്രം ധരിച്ച് നില്ക്കുന്ന ഫോട്ടോ അയയ്ക്കാന്‍ ഒരു സംവിധായകന് തന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും താരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: