മധ്യപ്രദേശ്: കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റ ജ്വാലയുടെ രണ്ടാം കുഞ്ഞും ഇന്ന് ചത്തു. മെയ് 23 ന് ആദ്യത്തെ കുട്ടി മരിച്ചത്. തുടര്‍ന്ന് അമ്മയോടൊപ്പം ബാക്കിയുള്ള മൂന്ന് കുഞ്ഞുങ്ങളും മൃഗഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു. ഒരു മോണിറ്ററിംഗ് ടീമും അവരെ രാപ്പകലില്ലാതെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഈ മരണം.
കടുത്ത ചൂടിനെ തുടര്‍ന്ന് കുഞ്ഞുങ്ങളുടെ ആരോഗ്യനില മോശമായിരുന്നു. ഇതിനു പിന്നാലെ പാല്‍പൂര്‍ മൃഗാശുപത്രിയിലെ വെറ്ററിനറി സംഘം ഉടന്‍ വേണ്ട പരിചരണം നടത്തിയെങ്ങിലും രക്ഷിക്കാനായില്ലെന്ന് മധ്യപ്രദേശിലെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പറഞ്ഞു. 46-47 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുനോയില്‍ രേഖപ്പെടുത്തിയത്.
ഏകദേശം എട്ടാഴ്ച പ്രായമുള്ള ഈ കുഞ്ഞുങ്ങള്‍ക്ക് ഏകദേശം 810 ദിവസം മുമ്പാണ് അമ്മയോടൊപ്പം മാറ്റിയത്. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ലോകത്തിലെ ആദ്യത്തെ ഭൂഖണ്ഡാന്തര ട്രാന്‍സ്ലോക്കേഷന്‍ പദ്ധതിയില്‍ ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന 20 ചീറ്റകളില്‍ 17 എണ്ണമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കുനോയില്‍ എട്ട് നമീബിയന്‍ ചീറ്റകളെ കൊണ്ടുവന്നിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 18 ന് 12 ദക്ഷിണാഫ്രിക്കന്‍ ചീറ്റകളെയും ഇന്ത്യന്‍ സര്‍ക്കാര്‍ എത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: