ഷാര്‍ജ: വിനോദ സഞ്ചാര മേഖലയായ ഖോര്‍ഫക്കാനില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ടു. കഴിഞ്ഞ ദിവസം ഖോര്‍ഫക്കാനിലെ ഷാര്‍ക്ക് ഐലന്‍ഡില്‍ നിന്ന് പുറപ്പെട്ട രണ്ട് വിനോദ സഞ്ചാര ബോട്ടുകളാണ് നദിയില്‍ തലകീഴായി മറിഞ്ഞത്. ഇവരെ യുഎഇയുടെ കോസ്റ്റ് ഗാര്‍ഡ് സംഘം രക്ഷപ്പെടുത്തി.
ഇരു ബോട്ടുകളില്‍ നിന്നുമായി ഏഴ് പേരെയാണ് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയത്. ബോട്ട് മറിഞ്ഞ വിവരം ലഭിച്ച ഉടന്‍ തന്നെ കോസ്റ്റ് ഗാര്‍ഡിന്റെ പ്രത്യേക റെസ്ക്യൂ സംഘം അപകടം സംഭവിച്ച ഇടത്തേയ്ക്ക് തിരിക്കുകയായിരുന്നു. അപകടത്തില്‍ ഒരു സ്ത്രീക്കും കുട്ടിക്കും സാരമായി പരിക്കേറ്റു. ഇവരെ നാഷണല്‍ ആംബുലന്‍സിന്റെ സഹായത്തോട് കൂടി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഖോര്‍ഫക്കാനില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ അടിക്കടി ഉണ്ടാകുന്ന സാഹചര്യത്തെ തുടര്‍ന്ന് യാത്രികര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. മോശം കാലവസ്ഥയില്‍ ബോട്ട് സവാരി ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശവും നിലവില്‍ ഉണ്ട്. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
നേരത്തെ ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്ന് ആറ് അന്താരാഷ്ട്ര സഞ്ചാരികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയിരുന്നു. കാലാവസ്ഥയിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച ബോട്ട് മറിയുകയായിരുന്നു. ഇതിനു പുറമെ ഖോര്‍ഫക്കാനില്‍ റമദാന് പെരുന്നാള്‍ ദിവസമുണ്ടായ ബോട്ട്? അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചിരുന്നു. ഉല്ലാസയാത്ര നടത്തിയവര്‍ കയറിയ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 18 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: