ബാംഗ്ലൂര്‍ : ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി-എഫ് 12 നാവിഗേഷന്‍ ഉപഗ്രഹം ഈ മാസം 29ന് വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് രാവിലെ 10.42 നാണ് വിക്ഷേപണം.
2016-ല്‍ വിക്ഷേപിച്ച ഐ ആര് എന്‍ എസ് എസ് -1 ജി ഉപഗ്രഹത്തിന് പകരമായി അടുത്ത തലമുറ നാവിക് ഉപഗ്രഹം വഹിക്കുന്ന ദൗത്യത്തിലേക്കുള്ള മടക്കമാണിത്. സാധാരണ ഉപയോക്താക്കള്‍ക്കുളള സേവനവും തന്ത്രപ്രധാന ഉപയോക്താക്കള്‍ക്ക് നിയന്ത്രിത സേവനവും വാഗ്ദാനം ചെയ്യുന്ന ഏഴ് ഉപഗ്രഹങ്ങളുടെ ഒരു കൂട്ടമാണ് നാവിക്.
മൂന്ന് ഉപഗ്രഹങ്ങള്‍ ജിയോസ്റ്റേഷണറി ഭ്രമണപഥത്തിലും നാല് ഉപഗ്രഹങ്ങള്‍ ചരിവുളള ജിയോസിന്‍ക്രണസ് ഭ്രമണപഥത്തിലും സ്ഥാപിച്ചിരിക്കുന്നു. ഭൗമ ശ്രംഖലയില്‍ ഒരു നിയന്ത്രണ കേന്ദ്രം, റേഞ്ച്, ഇന്റഗ്രിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകള്‍, ടു-വേ റേഞ്ചിംഗ് സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യക്ക് ചുറ്റും 1500 കിലോമീറ്റര്‍ പരിധിയില്‍ 20 മീറ്ററില്‍ കൂടുതല്‍ സ്ഥാന കൃത്യതയും 50 നാനോ സെക്കന്‍ഡിനേക്കാള്‍ മികച്ച സമയ കൃത്യതയും പ്രദാനം ചെയ്യുന്ന തരത്തിലാണ് നാവിക് സിഗ്നലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: