തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളിലെ അഴിമതി അവസാനിപ്പിക്കണമെന്നും ക്ലാസ് ഫോര്‍ ജീവനക്കാരായി മാറ്റിയതിന്റെ മറവില്‍ നിഷേധിച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും ബിഎംഎസ് ദേശീയ സമിതിഅംഗം കെ.കെ. വിജയകുമാര്‍ ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ് ഓഫീസിനുമുന്നില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്ര ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 13 ദിവസം നല്‍കിയിരുന്ന ദേശീയ അവധി നിഷേധിക്കുന്നു. കാഷ്വല്‍ ലീവ് 20 എന്നത് 12 ആയി ചുരുക്കി. സ്ത്രീ ജീവനക്കാരുടെ സ്പെഷല്‍ കാഷ്വല്‍ ലീവ് വെട്ടിക്കുറച്ചു. ദേശീയ അവധി പുനഃസ്ഥാപിക്കണമെന്നും നൈറ്റ് ഡ്യൂട്ടിക്ക് വിമുക്തഭടന്മാരെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന അധ്യക്ഷന്‍ കെ.പി. പരമേശ്വരന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് തിരുവനന്തപുരം ജില്ല സെക്രട്ടറി കെ. ജയകുമാര്‍, ജോയിന്റ് സെക്രട്ടറി ആനന്ദ്, ടിഡിഇഎസ് ഭാരവാഹികളായ ജി. ശ്രീകുമാര്‍, ടി. രാകേഷ്, ഏറ്റുമാനൂര്‍ ഹരീഷ്, എരുമേലി പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: