ലോക അത്ലറ്റിക്സ് റാങ്ക് പട്ടികയില്‍ ജാവലിന്‍ ത്രോയില്‍ ഒന്നാം റാങ്ക്കാരന് നീരജ് ചോപ്ര. 1455 പോയിന്റുകളോടെയാണ് നീരജ് ചോപ്ര റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇപ്പോള്‍ ലോകചാമ്പ്യന് ആന്ഡേഴ്സന് പീറ്റേഴ്സ് 1433 പോയിന്റോകളുടെ 23ാം സ്ഥാനത്താണ്.
2022 ആഗസ്ത് 30ന് ലോക അത്ലറ്റിക് മീറ്റില്‍ ആന്ഡേഴ്സണ് പീറ്റേഴ്സ് സ്വര്‍ണ്ണം നേടിയപ്പോള്‍ വെള്ളി മെഡല്‍ നേടിയ നീരജ് ചോപ്ര അന്ന് രണ്ടാം റാങ്കുകാരനായിരുന്നു.
ലോക അത്ലറ്റിക്സ് ഈയിടെ പുറത്തുവിട്ട റാങ്ക് പട്ടികയിലാണ് നീരജ് ചോപ്ര ഒന്നാം സ്ഥാനം നേടിയത്. ജീവിതത്തില്‍ ഇത് ആദ്യമായിട്ടാണ് നീരജ് പോപ്ര ഒന്നാം റാങ്ക് നേടുന്നത്. ഒളിമ്പിക്സില്‍ സ്വര്‍ണ്ണമെഡല്‍ നേടുക വഴി ഇന്ത്യയില്‍ നിന്നും ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനത്തില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ അത്ലറ്റായി മാറി നീരജ് ചോപ്ര.
പുതിയ വര്‍ഷത്തെ സീസണ് തുടക്കം കുറിച്ച് ഖത്തറിലെ ദോഹയില്‍ നടന്ന ഡയമണ്ട് ലീഗ് മത്സരത്തില്‍ 88.67 മീറ്റര്‍ നേടി നീരജ് ചോപ്ര ഒന്നാം സ്ഥാനം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: