ഇടുക്കി: ചിന്നക്കനാലില്‍നിന്നു പിടികൂടിയ ശേഷം കിലോമീറ്ററുകള്‍ക്കപ്പുറം പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് അരിക്കൊമ്പന്‍ തിരിച്ചെത്തി. പെരിയാറിലെ സീനിയര്‍ ഓട എന്ന ഭാഗത്താണ് ഇപ്പോള്‍ അരിക്കൊമ്പന്‍ ഉള്ളത്. തമിഴ്‌നാടിന്റെ വനമേഖലയില്‍ നിന്നു രണ്ടു ജദിവസം മുന്‍പാണ് കൊമ്പന്‍ കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു.
അതേസമയം, അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്‌നാട് വനം വകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് നാലുദിവസം കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്‌നാട് തള്ളിക്കളയുന്നില്ല. അതിനാല്‍ നിരീക്ഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: