ന്യൂദല്‍ഹി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ആരോപിച്ചതുപോലെ അദാനിഗ്രൂപ്പ് ഓഹരി വിലകളില്‍ കൃത്രിമം കാണിച്ചില്ലെന്ന് സുപ്രീംകോടതി സമിതി കണ്ടെത്തിയതോടെ തിങ്കളാഴ്ച അദാനി ഓഹരികളില്‍ വന്‍ കുതിപ്പ്. ഇന്ത്യയിലെ സാധാരണക്കാരായ ഓഹരി നിക്ഷേപകരാണ് കൂടുതലായും അദാനി ഓഹരികള്‍ വാരിക്കൂട്ടിയത്. ഓഹരി നിക്ഷേപകര്‍ക്ക് ഏകദേശം 80,000 കോടി രൂപയുടെ നേട്ടമുണ്ടായതായി പറയുന്നു. അദാനി വിമര്‍ശകരുടെ വായടപ്പിക്കുന്നതായിരുന്നു തിങ്കളാഴ്ച ഓഹരി വിപണിയിലെ അദാനി ഓഹരികളുടെ കുതിപ്പ്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്ന് തകര്‍ന്നുപോയ അദാനി ഓഹരികള്‍ ഒറ്റദിവസം ഇത്രയ്ക്കധികം നേട്ടമുണ്ടാക്കുന്നത് ഇതാദ്യമാണ്. അദാനി ഗ്രൂപ്പിന്റെ നട്ടെല്ലായ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരിവില 370 രൂപ കൂടി 2,362 രൂപയായി. ഉയര്‍ന്നു. ഹിന്‍ഡന്‍ബര്‍ഗ് ആഘാതത്തിന് ശേഷം അദാനി എന്റര്‍പ്രൈസസ് 2000 രൂപയ്ക്കും മുകളിലേക്ക് ഉയരുകയായിരുന്നു.
അദാനി പോര്‍ട്സ് ഓഹരി വില ആറ് ശതമാനം കുതിച്ചു. ഏകദേശം 41.60 രൂപയാണ് ഒറ്റദിവസം കൂടിയത്. അദാനി പോര്‍ട്സിന്റെ ഓഹരി വില 729 രൂപയില്‍ എത്തി.
അദാനി ഗ്രീന്‍, അദാനി വില്‍മര്‍, അദാനിഗ്യാസ് എന്നീ ഓഹരികളുടെ വിലയും നല്ല രീതിയില്‍ കുതിച്ചു. സുപ്രീംകോടതി വിദഗ്ധസമിതിയുടെ അദാനിയ്ക്കനുകൂലമായ റിപ്പോര്‍ട്ട് സാധാരണ ഓഹരി നിക്ഷേപകരില്‍ നല്ല ആത്മവിശ്വാസമുണ്ടാക്കിയെന്ന് വെല്ത് മില്‍സ് സെക്യൂരിറ്റീസിന്റെ ക്രാന്തി ബഥിനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: