കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുതിതബാധിതരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ബിജെപി ദേശീയ കൗണ്‍സി ല്‍ അംഗം പ്രമീള.സി.നായക് ആവശ്യപ്പെട്ടു. ബിജെപി സമ്പൂര്‍ണ ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപട്ടികയിലുള്ളത്. എന്നാല്‍ ഇപ്പോള്‍ ഉക്കിനടുക്കയിലെ സര്‍ക്കാര്‍ മെഡിക്ക ള്‍ കോളേജിലും അതുപോലെ മറ്റ് ആശുപത്രികളിലും ലഭിച്ചുവന്നിരുന്ന ചികിത്സ നിര്‍ത്തിയിരിക്കുകയാണ്. പുനരധിവാസ പ്രവര് ത്തനങ്ങളും നിലച്ചമട്ടാണ്. നിരവധി ആളുകള്‍ ദുരിത ബാധിത പട്ടികയില്‍ നിന്ന് പുറത്താണ്. ഈ തരത്തില്‍ നീതി നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിച്ച് ചികി ത്സാ സൗകര്യങ്ങള്‍ ഉടന്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ് ബാബു, ഉത്തരമേഖല സംഘടന സെക്രട്ടറി ജി.കാശിനാഥ്, സംസ്ഥാന സമിതി അംഗങ്ങളായ സതീഷ് ചന്ദ്രഭണ്ഡാരി, അഡ്വ.വി.ബാലകൃഷ്ണഷെട്ടി എന്നിവര്‍ സംസാരിച്ചു. ജന.സെക്രട്ടറിമാരായ എ.വേലായുധന് സ്വാഗതവും വിജയ്കുമാര്‍റൈ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: