തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും ശക്തമായ മഴ. തിരുവനന്തപുരം നഗരത്തില്‍ വൈകിട്ട് ഏറെ നേരം ഇടിമിന്നലോടു കൂടി ശക്തമായ മഴയാണ് പെയ്തത്. മലയോര മേഖലയില്‍ രണ്ടര മണിക്കൂറോളം മഴ പെയ്തു.
കോഴിക്കോട് മലയോര മേഖലയില്‍ ശക്തമായ കാറ്റും മഴയുമുണ്ടായി. തിരുവമ്പാടി പുന്നക്കല്‍ ചെറുപുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി.
പുഴയില്‍ പാലം പണിക്കായി താല്‍ക്കാലികമായി നിര്‍മ്മിച്ച പാലം മലവെള്ളപ്പാച്ചില്‍ ഒലിച്ചുപോയി. ചേമഞ്ചേരി കാപ്പാട് ഏരൂലില്‍ ശക്തമായ ഇടിമിന്നലുമുണ്ടായി. ചില വീടുകള്‍ക്ക് കേടുപാടുണ്ടായി.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലും കാറ്റോടും കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കിയില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: