ജനീവ: ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക അസംബ്ലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തായ്വാന് ഒഴിവാക്കി. ഇന്നു നടന്ന ചര്‍ച്ചയിലാണ് ക്ഷണം നേടാനുള്ള ശ്രമത്തില്‍ തായ്വാന് പരാജയപ്പെട്ടത്. മെയ് 21 മുതല്‍ 30 വരെ നടക്കുന്ന പരിപാടിയിലേക്ക് തായ്വാന് ക്ഷണം നല്‍കേണ്ടതില്ലെന്ന് ജനീവയിലെ വാര്‍ഷിക അസംബ്ലി തീരുമാനിച്ചു.
തീരുമാനത്തെ ചൈന സ്വാഗതം ചെയ്തു. തായ്വാന്റെ ഉള്‍പ്പെടുത്തല്‍ നിരസിക്കാന്‍ ചൈനയും പാകിസ്ഥാനും അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇസ്വാതിനിയും മാര്‍ഷല്‍ ദ്വീപുകളും തായ്വാന് അനുകൂലമായി സംസാരിച്ചു. ലോകാരോഗ്യ സംഘടനയുടെ തീരുമാനത്തെ തായ്വാന് അപലപിച്ചു. ആഗോള സംഘടനകളില്‍ ചൈനയുടെ പങ്കാളിത്തം തടയുന്നത് ‘നിന്ദ്യമാണ്’ എന്നും ദ്വീപിന് വേണ്ടി സംസാരിക്കാന്‍ ബീജിംഗിന് അവകാശമില്ലെന്നും പറഞ്ഞു.
തായ്വാനിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മാത്രമേ തായ്വാനിലെ 23 ദശലക്ഷം ആളുകളെ ലോകാരോഗ്യ സംഘടനയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലും പ്രതിനിധീകരിക്കാനും തായ്വാന് ജനതയുടെ ആരോഗ്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനും കഴിയൂവെന്ന് തായ്വാന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: