ചണ്ഡീഗഡ് :ഹരിയാനയിലെ ജജ്ജാര്‍ ഗ്രാമത്തിലെ പട്ടികജാതിക്കാരുടെ നാലേക്കര്‍ ഭൂമി ഗുസ്തിതാരം ബജ് രംഗ് പൂനിയയ്ക്ക് എഴുതിക്കൊടുക്കാന്‍ ഗൂഢനീക്കം. ഗുസ്തി അക്കാദമി തുടങ്ങാനാണ് ഈ ഭൂമി നല്‍കുന്നതെന്നാണ് പഞ്ചായത്ത് സമിതിയിലെ ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ അനധികൃതമായാണ് ഈ ഭൂമി നല്‍കുന്നതെന്നാണ് ഇവിടുത്തെ കര്‍ഷകരുടെ വാദം.
പഞ്ചായത്ത് സെക്രട്ടറിയും ഇതിന് പിന്നിലുണ്ടെന്ന് പറയുന്നു. ഈ നീക്കം സംബന്ധിച്ച് ഒരു അന്വേഷണം നടത്തണമെന്ന് ഗ്രാമത്തിലെ കര്‍ഷകര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. വേറെ ഒരു വിഷയം ചര്‍ച്ച ചെയ്യാന്‍ എന്ന ഭാവേന പഞ്ചായത്ത് കമ്മിറ്റി വിളിച്ചുകൂട്ടുകയായിരുന്നു. അന്ന് യോഗത്തില്‍ എത്തിയവരോട് ബജ്രംഗ് പൂനിയയ്ക്ക് നാലേക്കാര്‍ കൃഷിഭൂമി ഗുസ്തി അക്കാദമി ആരംഭിക്കുന്നതിന് കൈമാറാന്‍ എല്ലാവരും ഒപ്പിടണമെന്ന് പഞ്ചായത്ത് സമിതി ആവശ്യപ്പെടുകയായിരുന്നുവെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
ഭൂമി കൈമാറാനാണ് എന്നറിഞ്ഞതോടെ പലരും ഒപ്പിട്ടില്ല. ഇത് പട്ടികജാതിക്കാരുടെ കൃഷിഭൂമിയാണ്. ഇവര്‍ പലപ്പോഴും ജീവിതം നിലനിര്‍ത്തന്നത് ഈ ഭൂമിയില്‍ കൃഷി ചെയ്തിട്ടാണ്.
ഇപ്പോള്‍ പഞ്ചായത്ത് സമിതിയുടെ ഈ നീക്കത്തിനെതിരെ കര്‍ഷകര്‍ ഹരിയാന മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കാനാണ് നീക്കം. ഒപ്പം സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിക്കും.
റെസ്ലിംഗ് ഫെഡറേഷന് മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ വനിതാഗുസ്തിക്കാരോടൊപ്പം സമരം ചെയ്യുന്ന ബജ് രംഗ് പൂനിയയുടെ മറ്റൊരു മുഖമാണ് ജജ്ജാറിലെ കര്‍ഷകര്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
ഇതിനിടെ വനിതാ ഗുസ്തിതാരങ്ങളെ ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ബ്രിജ് ഭൂഷണ് സിങ്ങ് സമ്മതിച്ചിരിക്കുകയാണ്. പക്ഷെ തന്നോടൊപ്പം പരാതി പറയുന്ന വനിതാ ഗുസ്തിതാരം വിനേഷ് ഫൊഗാട്ടും ബജ് രംഗ് പൂനിയയും കൂടി നുണപരിശോധനയ്ക്ക് ഹാജരാകണമെന്നും ബ്രിജ് ഭൂഷണ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: